അബോർഷനെ പിന്തുണയ്ക്കുന്ന പരസ്യത്തിൽ ബൈബിൾ വചനം: പ്രതിഷേധവുമായി കാലിഫോർണിയൻ കത്തോലിക്കർ

ഗർഭച്ഛിദ്രത്തെ പിന്തുണയ്ക്കുന്ന പരസ്യബോർഡിൽ ബൈബിളിൽ നിന്നുള്ള തിരുവചനം ഉപയോഗിച്ചതിനെതിരെ പ്രതിഷേധവുമായി കാലിഫോർണിയൻ കത്തോലിക്കർ. ഗവണ്മെന്റ് പിന്തുണയോടെ നടപ്പാക്കുന്നതും ഗർഭച്ഛിദ്രത്തെ പിന്തുണയ്ക്കുന്നതുമായ കാമ്പയിന്റെ ഭാഗമായി കാലിഫോർണിയയിൽ പ്രത്യക്ഷപ്പെട്ട പരസ്യബോർഡിലാണ് വചനം ആലേഖനം ചെയ്തിരിക്കുന്നത്. പരസ്യങ്ങളെ ‘മനഃസാക്ഷിക്ക് നിരക്കാത്തത്’ എന്നും ‘മതനിന്ദാപരം’ എന്നും വിശേഷിപ്പിക്കുകയാണ് കത്തോലിക്കർ.

കാലിഫോർണിയയിലെ ഗവർണർ ഗാവിൻ ന്യൂസോം തന്റെ സംസ്ഥാനത്തേക്ക് ഗർഭച്ഛിദ്രം നടത്താൻ സ്ത്രീകളെ ക്ഷണിക്കുന്ന കാമ്പയിനുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ബിൽബോർഡിലാണ് വചനം ചേർത്തിരിക്കുന്നത്. “നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക. ഇവയേക്കാൾ വലിയ കൽപനയില്ല – മർക്കോസ് 12:31” എന്ന വചനം ഈ പരസ്യബോർഡിൽ ചെറിയ അക്ഷരങ്ങളിൽ ചേർത്തിരിക്കുന്നു. ഇതിനെതിരെയാണ് കത്തോലിക്കർ പ്രതിഷേധം ഉയർത്തുന്നത്. കൂടാതെ “ഗർഭച്ഛിദ്രം ആവശ്യമുണ്ടോ? സഹായിക്കാൻ കാലിഫോർണിയ തയ്യാറാണ്” എന്ന വലിയ എഴുത്തും ഈ ബിൽബോർഡിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഇന്ത്യാന, ഒക്ലഹോമ ഹൈവേകളിലാണ് ഈ പരസ്യബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.

“അബോർഷനെ പിന്തുണയ്ക്കുന്നതിനായി ഈ പരസ്യങ്ങൾ തിരുവെഴുത്തുകളെ വളച്ചൊടിക്കുന്നു. പ്രത്യേകിച്ചും ജീവിതത്തെ പിന്തുണയ്ക്കുന്നതിനായി ഗർഭച്ഛിദ്രം നാടകീയമായി പരിമിതപ്പെടുത്തിയിട്ടുള്ള സംസ്ഥാനങ്ങളിൽ” – കാലിഫോർണിയ കാത്തലിക് കോൺഫറൻസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ കാത്‌ലീൻ ഡൊമിംഗോ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.