കയയിലെ കത്തോലിക്കാ ദൈവാലയത്തിനു നേരെ ബർമീസ് സൈന്യത്തിന്റെ ആക്രമണം

കയയിലെ കത്തോലിക്കാ ദൈവാലയത്തിനു നേരെ ബർമീസ് സൈന്യത്തിന്റെ ആക്രമണം. ജനുവരി 12 -ന് കയാഹ് സംസ്ഥാനത്തെ ലോയ്‌കാവ് ടൗൺഷിപ്പിലെ ദൗഖു പാരിഷിലെ സേക്രഡ് ഹാർട്ട് ഓഫ് ജീസസ് ദൈവാലയത്തിലാണ് ആക്രമണം നടന്നത്. ദൈവാലയത്തിന്റെ രണ്ട് മണി ഗോപുരങ്ങളിൽ ഒന്ന് തകർന്നെങ്കിലും സാധാരണക്കാർക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ല.

ജനുവരി മുതൽ, കയാഹ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ ലോയ്‌കാവിൽ, ബർമീസ് സൈന്യത്തെയും അവരുടെ അട്ടിമറിയെയും എതിർക്കുന്ന പ്രാദേശിക പ്രതിരോധ ഗ്രൂപ്പുകൾ തമ്മിലുള്ള പോരാട്ടം ശക്തമാണ്. സൈന്യം വ്യോമാക്രമണം നടത്തുകയും സാധാരണക്കാരെ വെടിവയ്ക്കുകയും ചെയ്യുന്നുണ്ട്. ലോയ്‌ക്കാവിലെ ജനസംഖ്യയുടെ പകുതിയോളം ആളുകളെ മാറ്റിപ്പാർപ്പിച്ചു.

2021 മെയ് മുതൽ കയാഹ് സംസ്ഥാനത്ത് 650-ലധികം വീടുകളും ദൈവാലയങ്ങളും സ്‌കൂളുകളും മറ്റ് സിവിലിയൻ സ്വത്തുക്കളും ബർമീസ് സൈന്യം നശിപ്പിച്ചിട്ടുണ്ട്. ആക്രമണം രൂക്ഷമായതിനെ തുടർന്ന് കയാഹ് സംസ്ഥാനത്ത് 1,70,000 പേർ വീടുവിട്ട് പോയതായി കണക്കാക്കപ്പെടുന്നു. ഭക്ഷണവും നിത്യോപയോഗ സാധനങ്ങളും നൽകാനുള്ള എയ്ഡ് ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങളെയും ബർമീസ് സൈന്യം തടസ്സപ്പെടുത്തുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.