
അമേരിക്കക്കാരനായ തിമോത്തി ഷ്മാൽസ് നിർമ്മിച്ച കാർലോ അക്കുത്തിസിന്റെ വെങ്കല ശില്പം അസീസിയിലേക്ക് അയച്ചു. വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ തിയതി നിശ്ചയിച്ചിട്ടില്ലെങ്കിലും ഈ വെങ്കല ശില്പം അസീസിയിൽ സൂക്ഷിക്കുകയാണ്.
കൗമാരക്കാരുടെ ജൂബിലി ആഘോഷ ദിനമായ ഏപ്രിൽ 27 ശനിയാഴ്ചയാണ് കാർലോ അക്കുത്തിസിനെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിനുള്ള തിയതി നിശ്ചയിച്ചിരുന്നത്. എന്നാൽ, ഫ്രാൻസിസ് പാപ്പയുടെ വേർപാടിനെ തുടർന്ന് വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങുകളുടെ തീയതി മാറ്റുകയായിരുന്നു. തുടർന്ന് ഈ ശിൽപം വത്തിക്കാനിലെ ഒരു പെട്ടിയിൽ ദിവസങ്ങളോളം സൂക്ഷിക്കുകയായിരുന്നു.
കാർലോ അക്കുത്തിസ് ക്രൂശിക്കപ്പെട്ട ക്രിസ്തുവിൽ ചാരി നിൽക്കുന്നതായി കാണപ്പെടുന്ന ഈ ശിൽപം ഒടുവിൽ അസീസിയിലേക്ക് മാറ്റി. കാർലോയുടെ അന്ത്യവിശ്രമ സ്ഥലമാണിത്.