‘അവരുടെ വീടുകൾ ഒഴുകിപ്പോയി; എങ്കിലും വിശ്വാസം നിലനിൽക്കുന്നു’: പാക് ജനതയെക്കുറിച്ച് ബിഷപ്പുമാർ

“പ്രളയം വീടുകൾ തകർത്തു. പക്ഷേ, പ്രതിസന്ധിയുടെ നടുവിൽ കഷ്ടപ്പെടുന്ന കത്തോലിക്കരുടെ വിശ്വാസം തകർന്നിട്ടില്ല” – ആയിരത്തിലധികം മരണങ്ങളും അതിലേറെ നാശനഷ്ടങ്ങൾക്കും കാരണമായ മഹാപ്രളയത്തിന്റെ വക്കിൽ നിന്നും കരകയറാന്‍ ശ്രമിക്കുന്ന പാക് കത്തോലിക്കരെക്കുറിച്ചുള്ള ബിഷപ്പുമാരുടെ പ്രതികരണം ഇപ്രകാരമാണ്. വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ച കറാച്ചി, ഹൈദരാബാദ്, ക്വറ്റ എന്നീ രൂപതകളിൽ ബിഷപ്പുമാർ തങ്ങളുടെ ജനങ്ങളുടെ വിശ്വാസത്തിലും ദൈവാശ്രയത്വത്തിലും പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ്.

“ആളുകൾ അന്താരാഷ്ട്ര സഹായത്തെ ആശ്രയിക്കുന്നത് തുടരുന്നു. വലിയ ഔദാര്യവും ഐക്യദാർഢ്യവും പ്രകടിപ്പിക്കുകയും വളരെയധികം പ്രതീക്ഷകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യപ്പെടുന്നുണ്ട് ഇവിടെ. ആ ദുരന്തത്തിന്റെ രംഗങ്ങൾ ഇന്നും വേദനാജനകമായി തുടരുകയാണ്. എങ്കിലും അതിജീവിക്കാനുള്ള ആത്മധൈര്യവും ആത്മീയധൈര്യവും അവർ മുറുകെപ്പിടിക്കുന്നു. അത് ഏറെ പ്രതീക്ഷ പകരുന്നു” – കറാച്ചി ബിഷപ്പ് ബെന്നി ട്രവസ് വെളിപ്പെടുത്തി.

ജനങ്ങൾ നേരിടുന്ന വെല്ലുവിളികൾക്കിടയിലും ആത്മീയതയും വിശ്വാസവും സജീവമാണ്. ഈ പ്രയാസകരമായ സമയങ്ങളിൽ സഹായം ആവശ്യമുള്ളവരെ സഹായിക്കാൻ കത്തോലിക്കർ സന്നദ്ധരാണ്. കത്തോലിക്കരെ മാത്രമല്ല, ഇസ്ലാം മതസ്ഥരിലേക്കും അവരുടെ സഹായഹസ്തം നീളുന്നു. നമ്മുടെ ആളുകൾ, അവർ ഭൗതികതലത്തിൽ ദരിദ്രരാണെങ്കിലും ദുഷ്‌കരമായ ഈ സമയത്തും ധൈര്യവും പ്രതീക്ഷയുമുളവാക്കുന്ന ശക്തമായ വിശ്വാസമുള്ളവരാണ് – ഹൈദരാബാദ് ബിഷപ്പ് സാംസൺ ഷുക്കാർഡിൻ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.