നിക്കരാഗ്വയിൽ സഭക്കെതിരായ അക്രമത്തെ അപലപിച്ച് ബിഷപ്പുമാരും അന്താരാഷ്ട്ര സമൂഹവും

ലാറ്റിനമേരിക്കൻ, കരീബിയൻ എപ്പിസ്‌കോപ്പൽ കൗൺസിൽ (CELAM), യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ്, യൂറോപ്യൻ യൂണിയൻ എന്നിവയുടെ ബിഷപ്പുമാർ നിക്കരാഗ്വയിൽ കത്തോലിക്കാ സഭക്കെതിരെ ഡാനിയൽ ഒർട്ടേഗയുടെ ഭരണകൂടം നടത്തിയ പീഡനപ്രവർത്തനങ്ങളെ അപലപിച്ചു. ഈ ആഴ്ച ഒർട്ടെഗ ഭരണകൂടം നിക്കരാഗ്വയിലെ എട്ട് കത്തോലിക്കാ റേഡിയോ സ്റ്റേഷനുകൾ അടച്ചുപൂട്ടിയിരുന്നു.

“വൈദികരെയും ബിഷപ്പുമാരെയും ഉപരോധിക്കുക, ക്രൈസ്തവരെ പുറത്താക്കുക, ദൈവാലയങ്ങളിൽ അതിക്രമിച്ചു കയറുക, കത്തോലിക്കാ റേഡിയോ സ്റ്റേഷനുകൾ അടച്ചുപൂട്ടൽ തുടങ്ങി അടുത്തിടെ ഉണ്ടായ സംഭവങ്ങൾ ഞങ്ങളെ വല്ലാതെ വേദനിപ്പിച്ചു. നിക്കരാഗ്വയിലെ ക്രൈസ്തവരോടുള്ള ഐക്യദാർഢ്യവും അടുപ്പവും ഞങ്ങൾ പ്രകടിപ്പിക്കുന്നു” – ആഗസ്റ്റ് അഞ്ചിന് പ്രസിദ്ധീകരിച്ച CELAM പ്രസ്താവന സൂചിപ്പിക്കുന്നു.

ആഗസ്റ്റ് അഞ്ചിന്, വെള്ളിയാഴ്ച മാതഗൽപ്പ ബിഷപ്പ് റൊളാൻഡോ അൽവാരസ് വിശുദ്ധ കുർബാന അർപ്പിക്കാൻ എപ്പിസ്‌കോപ്പൽ ക്യൂരിയയുടെ ആസ്ഥാനത്തു നിന്ന് പുറത്തു പോകുന്നതിൽ നിന്ന് തന്നെയും ആറ് വൈദികരെയും പോലീസ് തടഞ്ഞതായി വെളിപ്പെടുത്തിയിരുന്നു. മറ്റൊരു വൈദികനായ ഫാ. യൂറിയൽ വല്ലെജോസിനെയും ഒരു കൂട്ടം വിശ്വാസികളെയും ആഗസ്റ്റ് ഒന്നിനും നാലിനുമിടയിൽ സെബാക്കോ മുനിസിപ്പാലിറ്റിയിലെ ജെസസ് ഡി ലാ ഡിവിന മിസെറികോർഡിയയുടെ പാരിഷ് ഹാളിൽ പോലീസ് തടഞ്ഞുവച്ചു. അവിടുത്തെ റേഡിയോ നിലയം അടക്കുകയും ചെയ്തു.

2018 മുതൽ, നിക്കരാഗ്വൻ ഗവൺമെന്റ് സ്വന്തം ജനങ്ങൾക്കെതിരെ അക്രമം അഴിച്ചുവിടുകയാണ്. കൊലപാതകങ്ങൾ, തിരോധാനങ്ങൾ, ആക്രമണങ്ങൾ, രാഷ്ട്രീയ എതിരാളികൾക്കെതിരെയും മാധ്യമപ്രവർത്തകർ, മനുഷ്യാവകാശ സംരക്ഷകർ, ക്രിസ്ത്യൻ നേതാക്കൾ തുടങ്ങിയവർക്കെതിരെയും നിരന്തരമായ ഭീഷണികളുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.