നിക്കരാഗ്വയിൽ ബിഷപ്പ് ഭക്ഷണമില്ലാതെ വീട്ടുതടങ്കലിൽ

നിക്കരാഗ്വയിൽ ഡാനിയൽ ഒർട്ടേഗയുടെ സ്വേച്ഛാധിപത്യ ഭരണത്തെ തുടർന്ന് ആഗസ്റ്റ് നാലു മുതൽ വീട്ടു തടങ്കലിൽ ആയിരുന്ന മാതഗൽപ്പയിലെ ബിഷപ്പ് റോളാൻഡോ അൽവാരസും കൂടെയുള്ളവരും ഭക്ഷണംപോലും ഇല്ലാതെ ദുരിതത്തിൽ. തട്ടിക്കൊണ്ടുപോയി 14 ദിവസമായിട്ടും അവർക്ക് ഭക്ഷണമോ മരുന്നുമോ വസ്ത്രമോ ശുചിത്വ സാമഗ്രികളോ ലഭിച്ചിട്ടില്ല. രൂപത മീഡിയ – റേഡിയോ ആണ് ഇക്കാര്യം പുറത്ത്‌വിട്ടത്.

ഓഗസ്റ്റ് നാല് മുതൽ, ബിഷപ്പ് റോളാൻഡോ അൽവാരസും അഞ്ച് വൈദികരും രണ്ട് വൈദികാർത്ഥികളും മൂന്ന് അല്മായരും ഉൾപ്പെടെയുള്ളവരെ ബിഷപ്പ് ആസ്ഥാനത്ത് നിന്ന് പുറത്തുപോകുന്നത് തടഞ്ഞു. വീട് പോലീസ് വളയുകയും ഡ്രോണുകൾ ഉപയോഗിച്ച് സ്ഥിരമായി നിരീക്ഷിക്കുകയും ചെയ്തു.

നിക്കരാഗ്വയിലെ കത്തോലിക്കാ സഭയ്‌ക്കെതിരായ ആക്രമണത്തിൽ, ഒർട്ടെഗ സ്വേച്ഛാധിപത്യത്തിന്റെ പ്രോസിക്യൂട്ടർ ഓഫീസ് ഫാ. ഓസ്‌കാർ ബെനവിഡെസിനെ ഓഗസ്റ്റ് 14 ഞായറാഴ്ച അറസ്റ്റ് ചെയ്തു. ‘ലാ പ്രെൻസ’ എന്ന പത്രം പറയുന്നതനുസരിച്ച്, വൈദികനെതിരെ ഇപ്പോഴും ഔപചാരികമായ ഒരു ആരോപണവും ഇല്ല. പക്ഷേ അദ്ദേഹത്തെ ജുഡീഷ്യൽ അസിസ്റ്റൻസ് ഡയറക്ടറേറ്റിൽ (DAJ) തടഞ്ഞുവച്ചിരിക്കുകയാണ്. മറ്റ് രണ്ട് വൈദികരായ ഫാ. സെബാസ്റ്റ്യൻ ലോപ്പസ്, ഫാ. സാന്താ ലൂസിയ ഇടവകയിൽ നിന്നുള്ള വിസെന്റെ മാർട്ടിനെ എന്നിവരെ അവരുടെ സുരക്ഷയ്ക്കും ഏകപക്ഷീയമായ തടങ്കൽ തടയുന്നതിനുമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റി.

ഓരോ ദിവസം ചെല്ലുംതോറും നിക്കരാഗ്വയിൽ കത്തോലിക്കാ സഭക്കെതിരെയുള്ള പീഡനങ്ങൾ വർദ്ധിച്ചു വരുകയാണ്. വീട്ടുതടങ്കലിൽ തുടരുന്ന ബിഷപ്പിന്റെയും കൂടെയുള്ളവരുടെയും സ്ഥിതി ഏറെ ആശങ്കാജനകമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.