ഉദയ്‌പുർ രൂപതയുടെ പ്രഥമ ബിഷപ്പ് ഡോ. ജോസഫ് പതാലിൽ കാലം ചെയ്തു

രാജസ്ഥാനിലെ ഉദയ്‌പുർ രൂപതയുടെ പ്രഥമ ബിഷപ്പ് ഡോ. ജോസഫ് പതാലിൽ കാലം ചെയ്തു. ഹൃദയാഘാതത്തെ തുടർന്ന് ഏപ്രിൽ 14 -ന് ഉച്ചക്ക് പന്ത്രണ്ടിനായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ മൃതസംസ്ക്കാരം ഏപ്രിൽ 19 -ന് രാവിലെ പത്തിന് ഉദയ്പുർ അലിപ്പുര ഫാത്തിമ മാതാ കത്തീഡ്രലിൽ നടക്കും.

1937 -ന് കോട്ടയം നെടുംകുന്നം ഇടവകയിൽ പതാലിൽ സ്കറിയയുടെയും ഏലിയാമ്മയുടെയും മകനായി ജനിച്ച ജോസഫ് പതാലിൽ അജ്‌മീർ രൂപതാ മിഷനിൽ വൈദികാർത്ഥിയായി ചേരുകയായിരുന്നു. 1963 സെപ്റ്റംബർ 21 -ന് പൗരോഹിത്യം സ്വീകരിച്ചു. 1984 -ൽ അജ്‌മീർ ജയ്‌പൂർ രൂപത വിഭജിച്ച് ഉദയ്‌പുർ രൂപത രൂപീകരിച്ചപ്പോൾ പ്രഥമ ബിഷപ്പായി അഭിഷിക്തനായി.

ആദിവാസികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിക്കുന്നതിന് അവരിൽ ഒരാളായി ജീവിച്ചു നടത്തിയ പ്രവർത്തനങ്ങളാണ് ബിഷപ്പിനെ ശ്രദ്ദേയനാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.