പുതിയ മെത്രാന്മാർക്ക് വേണ്ടി റോമിൽ വച്ച് നടത്തിയ രൂപീകരണ കോഴ്സിനെ കുറിച്ച് ബിഷപ്പ് 

പുതിയ മെത്രാന്മാർക്കായി നടത്തുന്ന രൂപീകരണ പദ്ധതി സുവിശേഷവൽക്കരണത്തിന്റെ ദിശ മനസ്സിലാക്കാൻ അത്യാവശ്യം എന്ന് നൈജീരിയയിലെ ൽജെബു രൂപതയിലെ മെത്രാൻ ഫ്രാൻസിസ് ഒബാഫെമി അദെസിന. പുതിയതായി സ്ഥാനമേറ്റ മെത്രാൻമാർക്ക് വേണ്ടി സെപ്റ്റംബർ 5 മുതൽ 17 വരെ റോമിൽ വച്ച് നടത്തിയ രൂപീകരണ സെമിനാറിൽ പങ്കെടുത്ത വിശ്വാസ തിരുസംഘത്തിന്റെ കീഴിലുള്ള ആഫ്രിക്ക, ഏഷ്യ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള 81 മെത്രാന്മാരിൽ ഒരാളായിരുന്നു നൈജീരിയയിലെ ൽജെബു രൂപതയിലെ മെത്രാൻ ഫ്രാൻസിസ് ഒബാഫെമി അദെസിന. കോവിഡ് മൂലം രണ്ടു വർഷത്തോളം ഈ സംരംഭം നടത്താൻ കഴിഞ്ഞിരുന്നില്ല.

തദേവൂസ് ജോൺസുമായി നടത്തിയ അഭിമുഖത്തിൽ റോമിൽ വച്ച് പുതിയതായി സ്ഥാനമേറ്റ മെത്രാൻമാർക്ക് വേണ്ടി നടത്തിയ രൂപീകരണ കോഴ്സിനെ സെമിനാർ എന്നു വിളിക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് പറഞ്ഞ ബിഷപ്പ് അദേസിയ ലോകം മുഴുവനുള്ള പുതിയ മെത്രാന്മാർക്ക് സുവിശേഷവൽക്കരണത്തിന്റെ ദിശ മനസ്സിലാക്കാനും ലോക സാഹചര്യങ്ങൾ മനസ്സിലാക്കാനും വളരെ സഹായകമാണെന്ന് അഭിപ്രായപ്പെട്ടു. മെത്രാന്മാർ തമ്മിലുള്ള പരസ്പര സംവാദവും വളരെ ആവേശകരമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡിക്കാസ്റ്ററികളെ പരിചയപ്പെടുത്തൽ

സെമിനാറിൽ വിവിധ ഡിക്കാസ്റ്ററിയിൽ നിന്നുള്ള കർദ്ദിനാൾമാരും സെക്രട്ടറിമാരും വന്ന് ഡിക്കാസ്റ്ററിയെക്കുറിച്ചും അവയുമായി സഹകരിക്കേണ്ടതും ഒരുമിച്ചു പ്രവർത്തിക്കേണ്ടതെങ്ങനെയാണ് എന്നും വിശദീകരിച്ചത് ഉപകാരപ്രദമായിരുന്നുവെന്ന് ബിഷപ്പ് അദേസിയ പറഞ്ഞു.

അജപാലന ജീവിതത്തിൽ മെത്രാന്റെ പങ്ക്

ഇന്നത്തെ സഭയുടെ അജപാലന ജീവിതത്തിൽ മെത്രാന്മാരുടെ പങ്ക് എന്നതായിരുന്നു ഈ സെമിനാറിൽ മുഴങ്ങി നിന്ന വിഷയം. മെത്രാന്മാർ പ്രഭാഷകരാണ് എന്നാൽ പ്രഭാഷകർ മാത്രമല്ല, അദ്ധ്യാത്മിക ഗുരുക്കളാണ് എന്നാൽ അതു മാത്രമല്ല. മെത്രാന്മാർ മറ്റൊരു ക്രിസ്തുവാകേണ്ടവരാണ്, ഐക്യത്തിന്റെ വ്യക്തികളാകാനുള്ളവരാണ്. എങ്ങനെയാണ് സിനഡാലിറ്റിയുടെ മാതൃക സഭയെ സുവിശേഷവൽക്കരണത്തിലേക്ക് നയിക്കേണ്ടതെന്നും, ആരേയും പ്രത്യേകിച്ച് ദരിദ്രർരെ ഒഴിവാക്കരുതെന്നും മറ്റുമുള്ള നിർദ്ദേശങ്ങളും അജപാലന പ്രക്രിയയിൽ മെത്രാന്മാർക്ക് എത്ര മാത്രം ഉപകാരപ്പെടുന്ന കാര്യങ്ങളാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഡിക്കാസ്റ്ററികളെ കുറിച്ചുള്ള സംശയ നിവാരണത്തിനവസരങ്ങൾ ലഭിച്ചതും, മെത്രാന്മാർ തമ്മിൽ സംവാദത്തിനുള്ള സന്ദർഭങ്ങൾ ഉണ്ടായതും സഭയുടെ കാതോലികതയും, ഐക്യവും, സ്വഭാവവും അനുഭവിക്കാൻ ഇടയാക്കി എന്നും അദ്ദേഹം പറഞ്ഞു. ഇത് കൂടുതൽ കരുണയും ദയയുമുള്ള ഒരു ഹൃദയത്തോടെ മുമ്പു ചെയ്തിരുന്നതിനേക്കാൾ കൂടുതൽ പ്രവർത്തിക്കാൻ ഉത്തേജനമാകുമെന്നും ബിഷപ്പ് അദേസിന അഭിപ്രായപ്പെട്ടു.

ധാരാളം വിവരങ്ങൾ മനസ്സിലാക്കാനും സിനഡാലിറ്റിയുടെ ഹൃദയത്തിൽ സുവിശേഷത്തിന്റെ സേവകനാവുക എന്നതാണ് 21 ആം നൂറ്റാണ്ടിലെ ഒരു മെത്രാൻ എന്ന നിലയിലുള്ള ഉത്തരവാദിത്വത്തിന്റെ പ്രാധാന്യം എന്നു മനസ്സിലാക്കാനും തങ്ങൾക്ക് ഈ സെമിനാർ സഹായിച്ചു. പരിശുദ്ധ പിതാവ് പറയുന്നതുപോലെ ഒരു ബോ സാവുകയല്ല, പുറകിലും, മദ്ധ്യത്തിലും, മുന്നിലും, ഇടയിലും നിന്ന് നേതൃത്വം നൽകാനും അവരുടെ പിന്നിലുള്ള വെല്ലുവിളികൾ അനുഭവിക്കാനും ക്ഷീണിതരായവരെ പിൻതുണയ്ക്കാനും കഴിവുള്ള ഇടയരാവുകയാണ് മെത്രാനെന്ന നിലയിലുള്ള തങ്ങളുടെ ഉത്തരവാദിത്വം.

പരിശുദ്ധ പിതാവുമായുള്ള കൂടിക്കാഴ്ച

പരിശുദ്ധ പിതാവുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് സംസാരിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ മെത്രാന്മാരോടു ശ്രദ്ധിക്കാൻ ആവശ്യപ്പെട്ട 4 കാര്യങ്ങൾ അദ്ദേഹം എടുത്തു പറഞ്ഞു.

1. ഒരു മെത്രാൻ പ്രാർത്ഥനയുടെ മനുഷ്യനായിരിക്കണം അവിടെയാണ് തങ്ങളുടെ ദൗത്യം തുടങ്ങുന്നത്.

2. മറ്റു മെത്രാൻമാരോടു ശ്രദ്ധാലുക്കളും, ലഭ്യതയുമുള്ളവരും പരസ്പരം പിൻതുണയ്ക്കുന്നവരായിരിക്കണം.

3. ഏറ്റവും അടുത്ത സഹകാരികൾ എന്ന നിലയിൽ തങ്ങളുടെ വൈദീകരോടു സമീപസ്ഥരായിരിക്കണം.

4. അതേപോലെ തന്നെ സഭയിലെ വിശ്വാസികളോടും അൽമായരോടും സമീപസ്ഥരായിരിക്കണം. കാരണം അവർക്ക് സഭയിൽ അവരുടെതായ സിദ്ധിയും പങ്കാളിത്വവുമുണ്ട്.

അഭിമുഖം അവസാനിപ്പിക്കുന്നതിനു മുമ്പായി എന്തെങ്കിലും നിർദ്ദേശങ്ങൾ നൽകാനുണ്ടോ എന്ന് ചോദിച്ചപ്പോൾ മെത്രാന്മാർ തമ്മിൽ കൂടുതൽ ഇടപഴകാനും അനുഭവങ്ങൾ പങ്കുവയ്ക്കാനുള്ള അവസരങ്ങൾ നൽകിയിരുന്നെങ്കിൽ നന്നായിരുന്നു എന്നു മാത്രമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. അവ ലോകത്തിലും സഭയിലും ഉണ്ടാകുന്ന വിവിധ വിഷയങ്ങളെക്കുറിച്ച് പരസ്പരം അഭിപ്രായങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കാനും ഇടയാക്കുമെന്നും അദ്ദേഹം അറിയിച്ചു.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.