
ജനുവരി മുതൽ റോമിൽ പ്രവാസത്തിൽ കഴിയുന്ന ബിഷപ്പ് റൊളാൻഡോ അൽവാരെസ് സ്പെയിനിലെ സെവില്ലെ പ്രവിശ്യയിൽ ആഘോഷിച്ച ആദ്യ പൊതു വിശുദ്ധ കുർബാനയിൽ, നിക്കരാഗ്വയ്ക്കുവേണ്ടി പ്രത്യേക പ്രാർഥന നടത്തി. മതഗൽപ്പ രൂപത സ്ഥാപിതമായതിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന ഈ അവസരത്തിൽ ബിഷപ്പ് അൽവാരസ്, ലഭിച്ച അനുഗ്രഹങ്ങൾക്ക് പ്രത്യേകം നന്ദിപറഞ്ഞു.
സെവില്ലെ പ്രവിശ്യയിലെ പ്യൂബ്ല ഡി ലോസ് ഇൻഫൻസ് പട്ടണത്തിലെ ഔവർ ലേഡി ഓഫ് ദി ഓർകാഡ്‌സ് ഇടവകയിലാണ് ബിഷപ്പ് അൽവാരസ് വിശുദ്ധ കുർബാന അർപ്പിച്ചത്. വിശുദ്ധ കുർബാനയുടെ അവസാനത്തിൽ, കത്തോലിക്കാ സഭയിലെ ബിഷപ്പുമാർക്കു ലഭിക്കുന്ന സ്ഥാനചിഹ്നങ്ങളിലൊന്നായ കുരിശ്, ബിഷപ്പ് അൽവാരസ് ദൈവാലയത്തിലെ പരിശുദ്ധ അമ്മയുടെ ചിത്രത്തിനുമുൻപിൽ – ചിത്രം പ്രതിനിധീകരിക്കുന്ന സോറോസ് മാതാവിന് – സമർപ്പിച്ചു.
1924 ഡിസംബർ 19 ന് പയസ് പതിനൊന്നാമൻ മാർപാപ്പയുടെ കാലത്താണ് മതഗൽപ്പ രൂപത സ്ഥാപിതമായത്.