വ്യക്തിത്വത്തെ നശിപ്പിക്കുന്ന പ്രത്യയശാസ്ത്രങ്ങൾക്കെതിരെ ജാഗ്രത പുലർത്തുക: അധ്യാപകരോട് മാർപാപ്പ

വ്യക്തിത്വത്തെ നശിപ്പിക്കുന്ന പ്രത്യയശാസ്ത്രങ്ങൾക്കെതിരെ ജാഗ്രത പുലർത്താൻ ക്രൈസ്തവ അധ്യാപകരോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. നവംബർ 12- ന് വേൾഡ് യൂണിയൻ ഓഫ് കാത്തലിക് ടീച്ചേഴ്‌സ് (WUCT) അംഗങ്ങൾക്കൊപ്പമുള്ള ഒരു സദസിൽ വച്ചാണ് പ്രത്യയശാസ്ത്ര കോളനിവത്ക്കരണത്തിനെതിരെ മാർപാപ്പ മുന്നറിയിപ്പ് നൽകിയത്.

കാഠിന്യം വിദ്യാഭ്യാസത്തെ നശിപ്പിക്കുന്നു. അതിനാൽ അധ്യാപകർ കർക്കശക്കാരായിരിക്കരുത് എന്ന് ഫ്രാൻസിസ് മാർപാപ്പ അധ്യാപകരോട് ആഹ്വാനം ചെയ്തു. ലോകമെമ്പാടുമുള്ള കത്തോലിക്കാ അധ്യാപകരെ ഒരുമിച്ചു കൊണ്ടുവരുന്നതിനായി 1908- ൽ സ്ഥാപിതമായതാണ് ഈ സംഘടന. ഈ സംഘടനയിലൂടെ പഠനത്തിന്റെ സന്തോഷവും സത്യത്തിനായുള്ള ആഗ്രഹവും കൈമാറുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗഗ്ഗങ്ങൾ കണ്ടെത്താൻ അധ്യാപകരെ സഹായിക്കണമെന്ന് പാപ്പാ വിശദീകരിച്ചു.

“ഈ നിമിഷത്തിന്റെ സംസ്കാരം പിന്തുടരുക. ഈ നിമിഷത്തിന്റെ ഭാഷ സംസാരിക്കുക എന്നത് ഒരു കാര്യമാണ്. അവരെ വളരാൻ സഹായിക്കുന്ന ഒരു പുതുമയും ഒരു പ്രത്യയശാസ്ത്രവും പ്രത്യയശാസ്ത്ര കോളനിവത്ക്കരണവും തിരിച്ചറിയാൻ അവരെ പ്രാപ്തരാക്കുന്ന തരത്തിൽ അധ്യാപകരെ രൂപപ്പെടുത്താൻ ദയവായി ശ്രദ്ധിക്കുക. ഇന്ന്, പ്രത്യയശാസ്ത്ര കോളനിവത്ക്കരണം മനുഷ്യന്റെ വ്യക്തിത്വത്തെ നശിപ്പിക്കുകയാണ്. അത് വിദ്യാഭ്യാസത്തിൽ പ്രയോഗിക്കുമ്പോൾ അത് വിനാശകരമായിരിക്കും” – പാപ്പാ ഓർമ്മപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.