ബെനഡിക്ട് പതിനാറാമൻ പാപ്പായെ സന്ദർശിച്ച് ബിഷപ്പായ സുഹൃത്ത്

നവംബർ 24- ന് വത്തിക്കാനിലെ മാറ്റർ എക്ലേസിയ മൊണാസ്ട്രിയിൽ, എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയെ സന്ദർശിച്ച് ബിഷപ്പ് ഫ്രാൻസെസ്കോ കമാൽഡോ. 40 വർഷത്തിലേറെയായി സുഹൃത്തുക്കളാണ് ഇരുവരും.

പരിശുദ്ധ കന്യകാമറിയം ഉണ്ണിയേശുവിനെ വഹിച്ചുകൊണ്ടു നിൽക്കുന്ന ഒരു ചിത്രവും ബിഷപ്പ് കമാൽഡോ സന്ദർശനവേളയിൽ സമ്മാനിച്ചു. ബെനഡിക്ട് പതിനാറാമന്റെയും ബിഷപ്പ് കമാൽഡോയുടെയും സൗഹൃദം
1977 മുതലുള്ളതാണ്. റോമിലെ കാസൽ ബെർട്ടോൺ പരിസരത്ത് ഹോമോണിമസ് സ്ക്വയറിൽ സ്ഥിതിചെയ്യുന്ന ഒരു പള്ളിയായ സാന്താ മരിയ കൺസലാട്രിസ് അൽ ടിബർട്ടിനോയുടെ കർദ്ദിനാൾ പദവി വഹിക്കുകയായിരുന്നു ബെനെഡിക്ട് പതിനാറാമൻ പാപ്പാ. അന്ന് ബിഷപ്പ് കമാൽഡോ, പ്രസ്തുത ദൈവാലയത്തിലെ ഇടവക വികാരിയായിരുന്നു.

2005 ഡിസംബർ 18- ന്, മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ബെനഡിക്ട് പതിനാറാമൻ പാപ്പാ സന്ദർശിച്ച ആദ്യത്തെ റോമൻ ഇടവകയായിരുന്നു സാന്താ മരിയ കൺസോളട്രിസ് പള്ളി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.