ബെനഡിക്ട് പതിനാറാമൻ പാപ്പാ വി. പത്രോസിന്റെ സിംഹാസനത്തിൽ ഉപവിഷ്ഠനായിട്ട് 17 വർഷം

പതിനേഴ് വർഷം മുൻപ് ഏപ്രിൽ 19- നാണ് കർദ്ദിനാൾ ജോസഫ് റാറ്റ്സിങ്ങർ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. അന്നു മുതൽ അദ്ദേഹം ബെനഡിക്ട് പതിനാറാമൻ മാർപാപ്പ എന്ന് അറിയപ്പെടാൻ തുടങ്ങി.

‘കർത്താവിന്റെ മുന്തിരിത്തോട്ടത്തിലെ എളിയവനായ ഒരു തൊഴിലാളി’ എന്നാണ് ബെനഡിക്ട് പതിനാറാമൻ പാപ്പാ സ്വയം വിശേഷിപ്പിക്കുന്നത്. “അപര്യാപ്തമായ ഉപകരണങ്ങൾ ഉപയോഗിച്ചും പ്രവർത്തിക്കാൻ കർത്താവിന് അറിയാം. എല്ലാറ്റിനുമുപരിയായി നിങ്ങളുടെ പ്രാർത്ഥനയിൽ ഞാൻ വിശ്വസിക്കുന്നു. മാത്രമല്ല, പരിശുദ്ധ അമ്മയും നമ്മുടെ കൂടെയുണ്ട്”- മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ദിവസം ബെനഡിക്ട് പതിനാറാമൻ പാപ്പാ പറഞ്ഞ വാക്കുകളാണിത്.

തന്റെ പൊന്തിഫിക്കറ്റ് കാലഘട്ടത്തിൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ 100 ദിവസം കൊണ്ട് നാല് ഭൂഖണ്ഡങ്ങളിലായി 24 രാജ്യങ്ങൾ സന്ദർശിച്ചിരുന്നു. ഏഷ്യൻ ഭൂഖണ്ഡത്തിൽ മാത്രമാണ് അദ്ദേഹം സന്ദർശനം നടത്താതിരുന്നത്. 2013 ഫെബ്രുവരി 11- നാണ് അപ്രതീക്ഷിതമായി മാർപാപ്പയുടെ സ്ഥാനമൊഴിയുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്. ഇപ്പോൾ പാപ്പാ പ്രാർത്ഥനയും വായനയുമൊക്കെയായി വത്തിക്കാനിലെ മേയ്റ്റർ എക്ലെസിയെ ആശ്രമത്തിൽ വിശ്രമജീവിതത്തിലാണ്.

2015- ൽ, കരുണയുടെ വർഷത്തിന്റെ ഉദ്ഘാടനവേളയിൽ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതിലിലൂടെ കടന്നുപോകുന്ന ആദ്യത്തെ വ്യക്തിയായിരുന്നു ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ. 2019 ഏപ്രിൽ 15- ന് ഫ്രാൻസിസ് മാർപാപ്പ ബെനഡിക്ട് പതിനാറാമൻ പാപ്പായെ സന്ദർശിച്ച് പിറന്നാൾ ആശംസകളും ഈസ്റ്റർ ആശംസകളും നേർന്നിരുന്നു. 2022 ഏപ്രിൽ 16- നാണ് ബെനഡിക്ട് പതിനാറാമൻ പാപ്പായ്ക്ക് 95 വയസ്സ് പൂർത്തിയായത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.