
ഏപ്രിൽ 27- ന് ബെനഡിക്ട് പതിനാറാമൻ പാപ്പായെ വത്തിക്കാനിൽ സന്ദർശിച്ച്, വി. ജോൺപോൾ രണ്ടാമൻ പാപ്പായുടെ ദീർഘകാല സെക്രട്ടറിയായിരുന്ന കർദ്ദിനാൾ സ്റ്റാനിസ്ലാവ് ഡിസിവിസ്. വി. ജോൺപോൾ രണ്ടാമൻ പാപ്പായുടെ വിശുദ്ധപദവി പ്രഖ്യാപന വാർഷികത്തിന്റെ ആശംസകൾ അറിയിക്കാനായിരുന്നു സന്ദർശനം.
സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വി. ജോൺപോൾ രണ്ടാമൻ പാപ്പായുടെ കബറിടത്തിൽ അന്നേ ദിവസം കർദ്ദിനാൾ സ്റ്റാനിസ്ലാവ് വിശുദ്ധ കുർബാന അർപ്പിച്ചു. 2005 മുതൽ 2016 വരെ തെക്കൻ പോളണ്ടിലെ ക്രാക്കോവ് അതിരൂപതയെ നയിച്ചത് കർദ്ദിനാൾ സ്റ്റാനിസ്ലാവായിരുന്നു. തുടർന്ന് ബെനഡിക്ട് പതിനാറാമൻ പാപ്പായെ വത്തിക്കാനിലെ അദ്ദേഹത്തിന്റെ വസതിയായ മാറ്റർ എക്ലെസിയാ മൊണാസ്ട്രിയിൽ ചെന്ന് അദ്ദേഹം സന്ദർശിച്ചു. വി. ജോൺപോൾ രണ്ടാമൻ പാപ്പായുടെ പിൻഗാമിയായി 2005- ൽ മാർപാപ്പ ആയ ബെനഡിക്ട് പതിനാറാമൻ, 2013- ലാണ് സ്വമേധയാ സ്ഥാനമൊഴിഞ്ഞത്.
1978 മുതൽ 2005 വരെ കത്തോലിക്കാ സഭയെ നയിച്ച വി. ജോൺപോൾ രണ്ടാമൻ പാപ്പായെ 2014 ഏപ്രിൽ 27- നാണ് ഫ്രാൻസിസ് മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചത്.