പിറന്നാൾ നിറവിൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ

ഏപ്രിൽ 16 -ന് തൊണ്ണൂറ്റിയഞ്ചാം ജന്മദിനം ആഘോഷിച്ച് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ. ക്രിസ്തുവിന്റെ ശ്മശാനവിശ്രമം അനുസ്മരിക്കുന്ന ദിവസമായതിനാൽ ആഘോഷങ്ങൾ ഒന്നുമുണ്ടാവില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.

ശാരീരികമായി ദുർബലനെങ്കിലും അദ്ദേഹം നല്ല മാനസികാവസ്ഥയിലാണെന് പാപ്പായുടെ സെക്രട്ടറി, ബിഷപ്പ് ഗാൻസ്വീൻ പറഞ്ഞു. ബെനഡിക്ട് പതിനാറാമൻ പാപ്പായ്ക്ക് മുൻകൂറായിആശംസകൾ നേരുന്നതിനായി ഫ്രാൻസിസ് മാർപാപ്പ ഏപ്രിൽ 13 -ന് മതേർ എക്ലേസിയാ മൊണാസ്റ്ററിയിൽ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. “ഈസ്റ്റർ ഞായറാഴ്‌ച ഫ്രാൻസിസ് മാർപാപ്പയ്‌ക്കൊപ്പം അദ്ദേഹം പരിശുദ്ധ കുർബാന അർപ്പിക്കും. എന്നാൽ വളരെക്കാലമായി ശാരീരികബുദ്ധിമുട്ടുകൾ മൂലം ബെനഡിക്ട് പതിനാറാമൻ മാർപാപ്പ പരിശുദ്ധ കുർബാനയിൽ പ്രധാന കാർമ്മികനാകാറില്ല” – ബിഷപ്പ് ഗാൻസ്വീൻ പറഞ്ഞു കൂട്ടിച്ചേർത്തു.

ബെനഡിക്ട് പതിനാറാമൻ മാർപാപ്പ 1927, ഏപ്രിൽ 16 -നാണ് ജനിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.