ആറു മാസങ്ങൾക്കു ശേഷം ബെയ്‌ജിങ്‌ കത്തീഡ്രൽ തുറന്നു; വിശ്വാസപാതയിലേക്ക് പിച്ച വച്ച് 101 ക്രൈസ്തവർ

ചൈനീസ് ഗവൺമെന്റിന്റെ കോവിഡ് വിരുദ്ധ നിയന്ത്രണങ്ങൾ മൂലം അടച്ചുപൂട്ടിയിരുന്നു ബെയ്‌ജിങ്‌ കത്തീഡ്രൽ വിശ്വാസികൾക്കായി തുറന്നുകൊടുത്തു. കത്തീഡ്രൽ തുറന്നതിന്റെ സന്തോഷത്തിനൊപ്പം പ്രായപൂർത്തിയായ 101 കുട്ടികളുടെ സ്ഥൈര്യലേപന സ്വീകരണവും വിശ്വാസികൾ നടത്തി.

ദൈവാലയം വീണ്ടും തുറക്കുന്ന ദിവസം അതിരാവിലെ തന്നെ വിശ്വാസികൾ സന്തോഷപ്രകടങ്ങളുമായി എത്തിയിരുന്നു. ലൂർദ്ദ് മാതാവിന്റെ ഗ്രോട്ടോക്കു മുന്നിലും ഒടുവിൽ അൾത്താരക്കു മുന്നിലും ഒരുമിച്ചുകൂടി വിശ്വാസികൾ ദൈവത്തിന് നന്ദി പ്രകടിപ്പിച്ചു. പള്ളിയും മുറ്റവും ബലിപീഠവും വീണ്ടും പ്രാർത്ഥനകളും ആത്മീയഗാനങ്ങളും കൊണ്ടു നിറഞ്ഞു. ഉച്ചക്കു ശേഷം 101 വിശ്വാസികൾക്ക് മാമ്മോദീസയും സ്ഥൈര്യലേപനവും നൽകുന്ന ശുശ്രൂഷകൾ നടന്നു.

മാമ്മോദീസായാൽ നിങ്ങൾ പ്രകാശത്തിന്റെ മക്കളായി തീർന്നിരിക്കുന്നു. സ്ഥൈര്യലേപനത്തിലൂടെ നിങ്ങളെ ക്രിസ്തു അയച്ചിരിക്കുന്നു. കൂടാതെ മാമ്മോദീസ എന്നത് വെറുമൊരു ആചാരമല്ല, മറിച്ച് ഒരു ആന്തരിക പരിവർത്തനമാണ്. ഈ കൂദാശകളിലൂടെ വിശ്വാസത്തിന്റെ ആധികാരിക ജീവിതം നയിക്കുകയും ഒരു പുതിയ ചൈതന്യവും പുതിയ ഐഡന്റിറ്റിയും ധരിക്കുകയുമാണ്. അത് ക്രിസ്ത്യാനി എന്ന ഐഡന്റിറ്റി ആണ്. ബെയ്ജിംഗിലെ ആർച്ചുബിഷപ്പ് ജോസഫ് ലി ഷാൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.