‘ശുദ്ധതയുടെ ഹീറോയിൻ’ ഇനി വാഴ്ത്തപ്പെട്ടവൾ

‘ശുദ്ധതയുടെ ഹീറോയിൻ’ എന്നറിയപ്പെടുന്ന രക്തസാക്ഷിയായ കത്തോലിക്കാ പെൺകുട്ടി ബെനിഗ്ന കാർഡോസോ 2022 ഒക്ടോബർ 24 -ന് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെട്ടു. 60,000-ത്തോളം വിശ്വാസികളുടെ സാന്നിധ്യത്തിൽ, ബ്രസീലിലെ മനൗസ് ആർച്ച് ബിഷപ്പ് കർദ്ദിനാൾ ലിയോനാർഡോ സ്റ്റെയ്നർ, ഫ്രാൻസിസ് മാർപാപ്പയെ പ്രതിനിധീകരിച്ച്, ഈ കൗമാരക്കാരിയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തി. ബ്രസീലിയൻ നഗരമായ ക്രാറ്റോയിലെ പെഡ്രോ ഫെലിസിയോ കവൽകാന്തി എക്സിബിഷൻ പാർക്കിൽ ആയിരുന്നു ചടങ്ങുകൾ നടന്നത്.

1928 ഒക്‌ടോബർ 15-ന് സിയറ സംസ്ഥാനത്തിലെ സാന്റാന ഡോ കാരിരിയിലാണ് കാർഡോസോ ഡാ സിൽവ ജനിച്ചത്. അവൾ ദിവ്യബലിയിൽ പങ്കെടുക്കുകയും ബൈബിൾ വായിക്കുകയും ആവശ്യമുള്ളവരെ, പ്രത്യേകിച്ച് പ്രായമായവരെ ഉദാരമായി പരിചരിക്കുകയും ചെയ്യുമായിരുന്നു. ബെനിഗ്ന കാർഡോസോ ഡാ സിൽവ 1928 ഒക്ടോബർ 15 -ന് ബ്രസീലിലെ സിയറയിലെ സാന്റാന ഡോ കാരിരിയിൽ ജനിച്ചു. മറ്റൊരു കുട്ടി തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിനെ എതിർത്തതിനെത്തുടർന്ന് 13-ാം വയസ്സിൽ അവൾ കൊല്ലപ്പെട്ടു. അവളുടെ രക്തസാക്ഷിത്വത്തിന്റെ വാർഷികമായ ഒക്ടോബർ 24 -ന് തന്നെ ഈ കൗമാരക്കാരിയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തിയത്.

1941 ഒക്ടോബർ 24 -ന്, ബെനിഗ്ന പതിവുപോലെ വെള്ളം എടുക്കാൻ വീട്ടിൽ നിന്ന് ഇറങ്ങി. ഈ സമയം റൗൾ ആൽവ്സ് എന്നയാൾ ഒരു വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. അവനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള അവന്റെ ശ്രമങ്ങൾ നിരസിച്ചതാണ് ആക്രമിക്കാൻ കാരണം. ക്രാറ്റോ രൂപത ഓഗസ്റ്റ് 24 -ന് ബെനിഗ്ന കാർഡോസോയുടെ മുഖത്തിന്റെ ഫോറൻസിക് രൂപം പുനർനിർമ്മിച്ചിരുന്നു. കൈയിൽ താമരപ്പൂക്കളും ഒരു കൈ നെഞ്ചിലും മറ്റേ കൈ സ്വർഗ്ഗത്തിലേക്കും ചൂണ്ടി നിൽക്കുന്ന രീതിയിലാണ് ബെനിഗ്നയുടെ രൂപം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.