അന്ധവിശ്വാസങ്ങൾ വർദ്ധിച്ചു വരുന്ന ഈ കാലത്ത് കൂടുതൽ ജാഗ്രതയോടെ ജീവിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ

അന്ധവിശ്വാസങ്ങളും അസത്യങ്ങളും വർദ്ധിച്ചു വരുന്ന ഈ കാലത്ത് വിശ്വാസികൾ ജാഗ്രത പാലിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. മെയ് 25- ന് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന പൊതുസദസ്സിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“വ്യാജ വാർത്തകളുടെയും അന്ധവിശ്വാസങ്ങളുടെയും കപട ശാസ്ത്ര സത്യങ്ങളുടെയും കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. കൃത്യമായ വാർത്തകൾ ലഭിക്കാനുള്ള എല്ലാ സാഹചര്യങ്ങളും നമുക്കുണ്ടെങ്കിലും, വ്യാജവാർത്തകളുടെ പ്രചാരണം അന്ധവിശ്വാസങ്ങൾ നിറഞ്ഞ ജീവിതത്തിലേക്കാണ് നമ്മെ നയിക്കുന്നത്”- പാപ്പാ പറഞ്ഞു. ബൈബിളിലെ മറ്റൊരു രത്നമാണ് ‘സഭാപ്രസംഗകൻ’ എന്ന പുസ്‌തകം. നമുക്ക് ചുറ്റുമുള്ളതെല്ലാം മായയാണെന്നും സഭാപ്രസംഗകന്റെ പുസ്തകത്തെ ചൂണ്ടിക്കാട്ടി പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.