സമാധാനം സ്ഥാപിക്കുന്നവരാകാൻ കത്തോലിക്കരോട് ആഹ്വാനം ചെയ്ത് പാപ്പാ

ആരെയെങ്കിലും ജയിച്ചതു കൊണ്ടോ, പരാജയപ്പെടുത്തിയതു കൊണ്ടോ സമാധാനം കൈവരിക്കാനാവില്ല. സമാധാനം സ്ഥാപിക്കുന്നവരാകാൻ കത്തോലിക്കർ തയ്യാറാകണമെന്ന് സകല വിശുദ്ധരുടെയും തിരുനാൾദിനത്തിൽ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. നവംബർ ഒന്നിന് എല്ലാ വിശുദ്ധരുടെയും മാദ്ധ്യസ്ഥം അപേക്ഷിച്ച്  പ്രാർത്ഥിക്കുന്നതിനു മുമ്പ് ഫ്രാൻസിസ് പാപ്പാ പറഞ്ഞു.

അറിയപ്പെടുന്നതോ, അറിയപ്പെടാത്തതോ ആയ സഭയിലെ എല്ലാ വിശുദ്ധരുടെയും ബഹുമാനാർത്ഥം ഈ തിരുനാൾ ദിനം ആഘോഷിക്കപ്പെടുന്നു. ജീവിതത്തിൽ എല്ലാം തികഞ്ഞവരായിരുന്ന ആ സഹോദരിമാരെയും സഹോദരന്മാരെയും ഈ തിരുനാൾ ദിനത്തിൽ നാം അനുസ്മരിക്കുകയാണ്. “തീർച്ചയായും, സമാധാനം കെട്ടിപ്പടുക്കണം. ഏതൊരു നിർമ്മാണത്തെയും പോലെ അതിന് പരിശ്രമവും സഹകരണവും ക്ഷമയും ആവശ്യമാണ്” – ഫ്രാൻസിസ് പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.