ക്രിസ്ത്യൻ-മുസ്ലിം സംഭാഷണത്തിൽ ബഹ്‌റൈൻ യാത്ര ‘പുതിയ ചുവടുവയ്പ്പ്’: ഫ്രാൻസിസ് പാപ്പാ

ഗൾഫ് രാജ്യമായ ബഹ്‌റൈനിലേക്കുള്ള തന്റെ അപ്പസ്തോലിക യാത്ര ക്രിസ്ത്യാനികൾക്കും മുസ്‌ളിങ്ങൾക്കുമിടയിൽ സാഹോദര്യം സൃഷ്ടിക്കുന്നതിനുള്ള പുതിയ ചുവടുവയ്പാണെന്ന് ഓർമ്മപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. നവംബർ ഒമ്പതിന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ നടന്ന പ്രതിവാര പൊതുസദസ്സിനിടെയാണ് ബഹ്‌റൈനിലേക്കുള്ള തന്റെ നഅപ്പസ്തോലിക സന്ദർശനത്തെക്കുറിച്ച് മാർപാപ്പ സംസാരിച്ചത്.

ബഹ്‌റൈനിലേക്കുള്ള യാത്രയെ ഒറ്റപ്പെട്ട സംഭവമായി കാണേണ്ടതില്ല. വി. ജോൺ പോൾ രണ്ടാമൻ മൊറോക്കോയിൽ പോയപ്പോൾ അദ്ദേഹം ആരംഭിച്ച ഒരു പ്രക്രിയയുടെ ഭാഗമായിരുന്നു ഈ യാത്രയും. ഒരു മാർപാപ്പയുടെ ബഹ്‌റൈനിലെ ആദ്യ സന്ദർശനം ക്രിസ്ത്യൻ-മുസ്ലിം വിശ്വാസികൾ തമ്മിലുള്ള യാത്രയിലെ ഒരു പുതിയ ചുവടുവയ്പ്പിനെ പ്രതിനിധീകരിക്കുന്നു – കാര്യങ്ങൾ ആശയക്കുഴപ്പത്തിലാക്കാനോ, വിശ്വാസത്തിൽ വെള്ളം ചേർക്കാനോ അല്ല. മറിച്ച് നമ്മുടെ പിതാവിന്റെ നാമത്തിൽ സാഹോദര്യസഖ്യങ്ങൾ സൃഷ്ടിക്കുന്നതിനാണ്. സ്വർഗ്ഗത്തിലെ ഏകദൈവവും സമാധാനത്തിന്റെ ദൈവവുമായ കരുണാർദ്രമായ ദൃഷ്ടിയിൽ ഭൂമിയിൽ ഒരു തീർത്ഥാടകനായിരുന്നു അബ്രഹാം” – പാപ്പാ വിശദമാക്കി.

ഫ്രാൻസിസ് മാർപാപ്പയുടെ ബഹ്‌റൈൻ സന്ദർശനത്തിന്റെ ആപ്തവാക്യം “സന്മനസ്സുള്ള ജനങ്ങൾക്ക് ഭൂമിയിൽ സമാധാനം” എന്നതായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.