അധികാരസ്ഥാനം സേവനത്തിനായി ഉപയോഗിക്കണം: ജനറൽ സുപ്പീരിയേഴ്സിനോട് മാർപാപ്പ

അധികാരസ്ഥാനം സേവനത്തിനായി ഉപയോഗിക്കണമെന്ന് ഇന്റർനാഷണൽ യൂണിയൻ ഓഫ് സുപ്പീരിയേഴ്‌സിന്റെ പ്ലീനറി സമ്മേളനത്തിൽ ഫ്രാൻസിസ് പാപ്പാ. മേയ് അഞ്ചിന് വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ നടന്ന കൂടിക്കാഴ്ചയിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“അന്ത്യത്താഴ വേളയിൽ ഈശോ ശിഷ്യരുടെ കാൽപാദങ്ങൾ കഴുകിയതു പോലെ സഹോദരങ്ങളുടെ പാദങ്ങൾ കഴുകാനും അവരെ സേവിക്കാനും അധികാരസ്ഥാനങ്ങൾ നാം ഉപയോഗിക്കണം. സുവിശേഷപരമായി അധികാരം പ്രയോഗിക്കുന്നതിനുള്ള പുതിയ ശുശ്രൂഷാവഴികൾ കണ്ടെത്തുന്നതിൽ ഭയപ്പെടേണ്ടതില്ല. മുറിവേറ്റ മനുഷ്യരാശിയെ സമീപിക്കാനും അവരെ ശുശ്രൂഷിക്കാനും നാം തയ്യാറാവണം” – പാപ്പാ പറഞ്ഞു. പാപപങ്കിലമായ ജീവിതം ഉപേക്ഷിച്ച് ക്രിസ്തുകേന്ദ്രീകൃതമായ ജീവിതം നയിച്ച വി. മഗ്ദലേനമറിയത്തെക്കുറിച്ചും പാപ്പാ ഈ അവസരത്തിൽ പരാമർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.