നൈജീരിയയിൽ വീണ്ടും ക്രൈസ്തവ വേട്ട; മൂന്നു പേരെ കൊലപ്പെടുത്തി

നൈജീരിയയിലെ ക്വാൾ ജില്ലയിലെ അഡു വില്ലേജിൽ മോട്ടോർ സൈക്കിളിലെത്തിയ ഫുലാനി തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ മൂന്ന് ക്രൈസ്തവർ കൊല്ലപ്പെട്ടു. പള്ളിയിലെ ശുശ്രൂഷക്കു ശേഷം മടങ്ങിപ്പോയ ക്രൈസ്തവർക്കു നേരെയാണ് ആക്രമണം നടന്നത്. 11 വയസുകാരി പെൺകുട്ടി ഉൾപ്പെടെ മൂന്നു പേർക്ക് പരിക്കേറ്റു.

ആശുപത്രിയിൽ സൗകര്യങ്ങളും മരുന്നുകളും കുറവാണെന്നും സർക്കാർ സഹായിക്കണമെന്നും, പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരുന്ന ആശുപത്രിയിലെ നഴ്സ് പറഞ്ഞു. ഭൂരിഭാഗം പ്രദേശവാസികൾക്കും ആശുപത്രി ബില്ലുകൾ അടയ്ക്കാൻ കഴിയുന്നില്ല. സമീപമാസങ്ങളിൽ ഇതുപോലെ വെടിയേറ്റ് ചികിത്സ തേടി ഇരുപതിലധികം പേർ എത്തിയതായും അവർ കൂട്ടിച്ചേർത്തു.

“ഇത് നാലാം തവണയാണ് ഈ പ്രദേശത്തു തന്നെ ക്രൈസ്തവർക്കു നേരെ ഫുലാനി തീവ്രവാദികളുടെ ആക്രമണം നടക്കുന്നത്. അക്രമികളെ അറസ്റ്റ് ചെയ്യാനോ, ഇത്തരം ആക്രമണങ്ങൾക്കു ശേഷം സുരക്ഷ വർദ്ധിപ്പിക്കാനോ ഒന്നും തന്നെ സർക്കാർ ചെയ്യുന്നില്ല” – അഡു ഗ്രാമത്തിൽ നിന്നുള്ള പ്രദേശവാസി പറഞ്ഞു.

ക്വാൾ ജില്ലയിൽ നിന്നുള്ള ഗതാ മോസസ് ഐസിസിക്ക് നിലവിലെ സാഹചര്യത്തെക്കുറിച്ച് കത്തെഴുതി. “ക്രൈസ്തവരെ എല്ലാ ദിവസവും വേട്ടയാടിയും കൊന്നുതള്ളിയും നാടുകടത്തി ഭീഷണിപ്പെടുത്തിയും നമ്മുടെ ശക്തി കുറയ്ക്കുന്നതിനുള്ള ഹീനമായ പ്രവർത്തനങ്ങൾ നടത്തുന്ന തിരക്കിലാണ് തീവ്രവാദികൾ. ഞങ്ങളുടെ വീടുകളും സ്വത്തുക്കളും അഗ്നിക്കിരയാക്കുകയും ഞങ്ങളുടെ കൃഷിയിടങ്ങൾ നശിപ്പിക്കുകയും ചെയ്യുന്നു.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.