നൈജീരിയയിൽ വീണ്ടും തീവ്രവാദികളുടെ ആക്രമണം: നാലു പേർ കൊല്ലപ്പെട്ടു, 15 പേരെ തട്ടിക്കൊണ്ടു പോയി

നൈജീരിയയിലെ കടുന സംസ്ഥാനത്തെ കജുരു ലോക്കൽ കൗൺസിലിലെ കുഫാന ജില്ലയ്ക്ക് കീഴിലുള്ള ഇബുരു ഗ്രാമത്തിൽ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണം. ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെടുകയും 15 പേരെ തട്ടിക്കൊണ്ടു പോവുകയും ചെയ്തു.

“കൊള്ളക്കാർ രാത്രിയിൽ ഗ്രാമത്തിലേക്ക് ഇരച്ചുകയറുകയും ആക്രമിക്കുകയുമായിരുന്നു. നാലു പേർ കൊല്ലപ്പെട്ടു. 15 പേരെ ആക്രമികൾ തട്ടിക്കൊണ്ടു പോയി” – കമ്മ്യൂണിറ്റി നേതാവ് ഡാനിയൽ ഗാർബ വിശദീകരിച്ചു. തീവ്രവാദികൾ തുടർച്ചയായി നടത്തുന്ന ഇത്തരം ആക്രമണങ്ങളെ അദ്ദേഹം അപലപിച്ചു.

അതേസമയം, തെക്കൻ കടുനയുടെ ചില ഭാഗങ്ങളിൽ അനധികൃതമായി ആയുധങ്ങൾ നീക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ എകെ 47 റൈഫിളും വെടിക്കോപ്പുകളും സഹിതം ഒരു കൊള്ളക്കാരനെ പിടികൂടിയതായും സംസ്ഥാനത്തെ പോലീസ് കമാൻഡ് അറിയിച്ചു. കടുന സംസ്ഥാനത്തെ മാരിരി വില്ലേജ്, സമിനക, ലെറെ ലോക്കൽ കൗൺസിൽ എന്നിവിടങ്ങളിൽ അനധികൃത ആയുധങ്ങളുടെ നീക്കത്തെക്കുറിച്ച് വിശ്വസനീയമായ വിവരം ലഭിച്ചതിനെ തുടർന്നാണ് സെർച്ച് നടത്തിയതെന്ന് പോലീസ് കമാൻഡ് വക്താവ്, ഡി.എസ്.പി മുഹമ്മദ് ജലിഗെ ഇന്നലെ പ്രസ്താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.