നൈജീരിയയിൽ തീവ്രവാദികൾ മൂന്നു പേരെ കൊലപ്പെടുത്തി; 13 പേരെ തട്ടിക്കൊണ്ടു പോയി

നൈജീരിയയിലെ കാറ്റ്സിന സംസ്ഥാനത്തു നടന്ന ആക്രമണത്തിൽ ഭീകരർ മൂന്നു പേരെ കൊലപ്പെടുത്തുകയും സ്ത്രീകളും കുട്ടികളുമടക്കം 13 പേരെ തട്ടിക്കൊണ്ടു പോവുകയും ചെയ്തു. ബടാഗ്രാവ ലോക്കൽ കൗൺസിലിലെ ദന്തസൗനിയിലാണ് ആക്രമണം നടന്നത്. ആഗസ്റ്റ് മൂന്നാം തീയതി രാവിലെ 11 മണിയോടെയാണ് ആക്രമണം നടന്നത്.

സുരക്ഷാ ഏജന്റുമാരിൽ നിന്നോ, പ്രദേശവാസികളിൽ നിന്നോ യാതൊരുവിധ ചെറുത്തുനിൽപ്പും ഇല്ലാതിരുന്നിട്ടും മണിക്കൂറോളം, പ്രദേശത്ത് ഭീകരർ ആക്രമണം നടത്തി. ഈ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഭീകരർ ആദ്യം 26 പേരെ തട്ടിക്കൊണ്ടു പോയെങ്കിലും പിന്നീട് ചിലരെ വിട്ടയച്ചു. ഭീകരരുടെ ആക്രമണത്തെ ഭയന്ന് പല പ്രദേശവാസികളും നാടുവിട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.