ഈജിപ്തിൽ ക്രൈസ്തവ കുടുംബത്തിനു നേരെ ആക്രമണം

ഈജിപ്തിലെ ക്രൈസ്തവ കുടുംബത്തിലെ പിതാവിനെയും മകനെയും ജൂലൈ 28-ന് അവരുടെ കടയുടെ പുറത്തുവച്ച് ആക്രമിച്ചു. ഗിസയിലെ ഒമ്രന്യ ജില്ലയിൽ പുലർച്ചെയാണ് 43-കാരനായ ജോസഫ് ഇസ്രായേലിനും മകനും കുത്തേറ്റത്. അവരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾപ്രകാരം അക്രമി, ആദ്യം ജോസഫിനെ  ആക്രമിക്കുകയും പിന്നീട് പിതാവിന്റെ സഹായത്തിനെത്തിയ എമിലിനു നേരെ ആക്രമണം നടത്തുകയുമായിരുന്നു. ഷെയ്ഖ് അബ്ദുല്ല റുഷ്ദി, ഷെയ്ഖ് മബ്രൂക്ക് ആത്തിയ തുടങ്ങിയ ഇസ്ലാമിസ്റ്റ് നേതാക്കളുടെ വിദ്വേഷപ്രസംഗങ്ങളാണ് കോപ്റ്റിക് ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങളുടെ സമീപകാല വർദ്ധനവിന് കാരണമായതെന്ന് ഒരു കോപ്റ്റിക് പത്രപ്രവർത്തകനായ നാദർ ഷോക്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഏപ്രിലിൽ ഒരു കോപ്റ്റിക് വൈദികനെ തെരുവിൽ കുത്തിക്കൊന്നിരുന്നു. അതേ മാസം തന്നെ മറ്റൊരു ക്രൈസ്തവനു നേരെയും ആക്രമണം നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.