
പെസഹാ വ്യാഴാഴ്ച സ്പെയിനിൽ നടന്ന പ്രദക്ഷിണത്തിനു നേരെ കുടിയേറ്റക്കാരായ ചെറുപ്പക്കാരുടെ ആക്രമണം. സ്പെയിനിലെ ബെർമുഡെസ് ഡി കാസ്ട്രോ സെന്ററിൽ നിന്നുള്ള ചെറുപ്പക്കാരാണ് ഏപ്രിൽ 14 -നു പുലർച്ചെ പ്രദക്ഷിണത്തിനിടയിൽ വിശ്വാസികളെ ആക്രമിച്ചത്.
ന്യൂസ്ട്രോ ക്രിസ്റ്റോ ഡി ലാ പാസിയോണിന്റെയും ന്യൂസ്ട്ര സെനോറ ഡി ലാ എസ്ട്രെല്ലയുടെയും പ്രദക്ഷിണം ക്യൂസ്റ്റ ഡി ചാപ്പലിലൂടെ കടന്നുപോകുമ്പോഴായിരുന്നു ആക്രമണം. വിശ്വാസികൾക്കു നേരെ അവർ സാധനങ്ങൾ വലിച്ചെറിയുകയായിരുന്നു. 18 വയസ്സിനു താഴെയുള്ള, എന്നാൽ ഉത്തരവാദിത്തമേറ്റെടുക്കാൻ മുതിർന്നവരില്ലാതെ രാജ്യത്ത് എത്തിച്ചേരുന്നവരുടെ സംഘമാണ് ആക്രമികൾ.
ഗ്രാനഡയിലെ വോക്സ് രാഷ്ട്രീയ പാർട്ടിയുടെ വക്താവ് ഒനോഫ്രെ മിറാലെസ് മാർട്ടിൻ യുവകുടിയേറ്റക്കാർ നടത്തിയ ആക്രമണത്തെ അപലപിച്ചു.