ഫ്രാൻസിലെ കത്തോലിക്കാ ദൈവാലയത്തിൽ വൈദികനും സന്യാസിനിക്കും നേരെ ആക്രമണം

ഫ്രാൻസിലെ സെന്റ് പിയറി ഡി’ ആരെൻ ദൈവാലയത്തിൽ വൈദികനും സന്യാസിനിക്കും നേരെ ആക്രമണം. ഏപ്രിൽ 24- നാണ് മാനസികരോഗിയായ ഒരു വ്യക്തി ഇരുവരെയും ആക്രമിച്ചത്.

പരിശുദ്ധ കുർബാനയർപ്പണത്തിനു മുൻപാണ് മാനസികരോഗിയായ കെവിൻ ദൈവാലയത്തിലേക്കു വരുന്നത്. അദ്ദേഹം പോളിഷ് വൈദികനായ ഫാ. ക്രിസ്സ്റ്റോഫ് റുഡ്സിൻസ്കിയെ പല തവണ നെഞ്ചിൽ ചവിട്ടുകയായിരുന്നു. ആക്രമണം തടയാൻ സംഭവസ്ഥലത്തെത്തിയ 72- കാരിയായ സന്യാസിനി മേരി ക്‌ളൗഡിനും കെവിന്റെ ആക്രമണത്തിൽ കയ്യിൽ പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

വൈദികനെ ആക്രമിക്കാൻ പ്രേരിപ്പിച്ച കാരണങ്ങളെക്കുറിച്ച്‌ ചോദിച്ചപ്പോൾ, താൻ ഒരു യഹൂദനാണെന്നും ഫ്രാൻസിന്റെ പ്രസിഡന്റായ മാക്രോനെ കൊല്ലാനാണ് താൻ ആഗ്രഹിക്കുന്നതെന്നുമാണ് കെവിൻ പറഞ്ഞത്. അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.