ഹെയ്തിയിൽ കത്തോലിക്കാ സ്‌കൂളുകൾക്കും ആശുപത്രികൾക്കും നേരെ ആക്രമണം

ഹെയ്തിയിൽ കത്തോലിക്കാ സ്‌കൂളുകൾക്കും ആശുപത്രികൾക്കും നേരെ സായുധസംഘങ്ങളുടെ ആക്രമണം. ഹെയ്തിയിൽ നിന്നും കാമിലോ മിഷനറി വൈദികനായ ഫാ. അന്റോണിയോ മെനെഗോൺ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

“രാജ്യത്തെ ഭരിക്കുന്ന സായുധസംഘങ്ങളാണ് ഇപ്പോൾ എല്ലാം നിയന്ത്രിക്കുന്നത്. ഭക്ഷണം, ഇന്ധനം, മരുന്ന് തുടങ്ങിയ പ്രാഥമിക സാധനങ്ങളുടെ വില മൂന്നിരട്ടിയിലേറെയായി. അക്രമാസക്തരായ യുവാക്കൾ ഇന്ധന ഡിപ്പോകളും സൂപ്പർ മാർക്കറ്റുകളും പള്ളികളും കാരിത്താസ് ഫുഡ് ഡിപ്പോകളും മറ്റ് അന്താരാഷ്ട്ര മാനുഷിക സംഘടനയുടെ കെട്ടിടങ്ങളും നശിപ്പിക്കുകയും കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്യുന്നു” – വൈദികൻ വെളിപ്പെടുത്തുന്നു.

ആക്രമണങ്ങൾ മൂലം അരക്ഷിതാവസ്ഥ, ഭയം, വിശപ്പ്, നിരാശ എന്നിവ ആളുകൾക്കിടയിൽ ഉണ്ടാകുന്നു. രാജ്യത്തെ ബാധിക്കുന്ന ‘മാനുഷിക ദുരന്ത’ ത്തെ വേദനയോടെയാണ് കാണുന്നതെന്നും വൈദികൻ പറയുന്നു. മിഷനറിമാരും ആശുപത്രി ജീവനക്കാരും കൊല്ലപ്പെടാൻ സാധ്യയുള്ളതിനാൽ പുറത്തേക്ക് ഇറങ്ങുന്നതു പോലും തടയുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.