ഫ്രാൻസിസ് പാപ്പാ സന്ദർശിക്കുന്ന രാജ്യത്ത് മുസ്ലീം ഭീകരരുടെ ആക്രമണം

ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനത്തിന് രണ്ടു ദിവസം മുൻപ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഇസ്ലാമിക ഭീകരർ ആക്രമണം നടത്തി. ആക്രമണത്തിൽ പതിനഞ്ചു പേർ കൊല്ലപ്പെട്ടു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ വടക്കുകിഴക്കൻ ഭാഗത്തുള്ള ഇറ്റൂരിലെ മൂന്ന് പട്ടണങ്ങളിൽ ജനുവരി 29 -നാണ് ആക്രമണം നടന്നത്.

ഭീകരർ ആക്രമണം നടത്തിയ പ്രദേശത്തെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി സൈന്യം എത്തുന്നതിന് ഏതാനും മണിക്കൂറുകൾക്കു മുമ്പാണ് ആക്രമണം നടന്നത്. ഇസ്ളാമിക് സ്‌റ്റേറ്റിന്റെ സഖ്യകക്ഷികളായ ഭീകരർ സൈനികരുടെ അശ്രദ്ധ മുതലെടുത്ത് ഇറ്റൂരിയിലെ 27-ാം നമ്പർ ദേശീയപാത കടന്നുപോകുന്ന മലമുകളിൽ നിന്ന് വെടിയുതിർക്കുകയായിരുന്നു.

രണ്ടാഴ്ച മുമ്പ് നോർത്ത് കിബുവിലെ പെന്തക്കോസ്ത് ക്രിസ്ത്യൻ പള്ളിയിൽ നടത്തിയ ആക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.