മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ അർമേനിയൻ പള്ളി തുർക്കിയിൽ വീണ്ടും തുറന്നു

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ അർമേനിയൻ ദേവാലയമായ ദിയാർബാക്കിറിലെ സെന്റ് ഗിരാഗോസ് കത്തീഡ്രൽ മെയ് 7- ന് വീണ്ടും തുറന്നു. ഏകദേശം 600 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച ഈ ദേവാലയം, 2008- ൽ പുനരുദ്ധാരണ ശ്രമങ്ങൾ ആരംഭിക്കുന്നത് വരെ കുറച്ച് കാലത്തേക്ക് ഉപേക്ഷിക്കപ്പെട്ടു.

മൂന്ന് വർഷത്തെ നവീകരണത്തിന് ശേഷം, 2011- ൽ വീണ്ടും തുറന്ന ദേവാലയം പികെകെ പോരാട്ടത്തിനിടെ കേടുപാടുകൾ സംഭവിച്ചതിനാൽ 2015- ൽ വീണ്ടും അടച്ചു. ഫിഡ്‌സ് ഏജൻസി പറയുന്നതനുസരിച്ച്, പികെകെയ്‌ക്കെതിരായ പ്രചാരണത്തിന്റെ ഭാഗമായി തുർക്കി സർക്കാർ ക്രൈസ്തവ ദേവാലയങ്ങൾ പിടിച്ചെടുത്ത്, പോരാട്ടത്തിൽ അവരുടെ സ്ഥാനങ്ങൾ ഉപയോഗപ്പെടുത്തുന്നു. അഞ്ച് ദേവാലയങ്ങളും 6,000-ത്തിലധികം വീടുകളും പിടിച്ചെടുത്തു, കൂടുതലും ചരിത്ര കേന്ദ്രത്തിൽ നിന്ന്. ഏറ്റവും പുതിയ നവീകരണത്തിന് ശേഷം, ദേവാലയത്തിൽ സ്ഥിരം വൈദികനെ നിയമിക്കണമെന്ന് ദേവാലയത്തിന്റെ ഫൗണ്ടേഷൻ സർക്കാരിന് അപേക്ഷയും സമർപ്പിച്ചു.

ചരിത്രപ്രസിദ്ധമായ ദേവാലയം വീണ്ടും തുറക്കുന്ന വേളയിൽ, അർമേനിയൻ പാത്രിയാർക്കീസ് ​​സഹക് രണ്ടാമൻ ഇങ്ങനെ അഭിപ്രായപ്പെട്ടു, “ദിയാർബക്കീറിലെ ക്രിസ്ത്യൻ സാന്നിധ്യത്തിന്റെ എണ്ണത്തിൽ കുറവുണ്ടായിട്ടും, ഈ ദേവാലയം തുറക്കുന്നത് ഒരു ജീവനാഡിയാണ്. ടർക്കിഷ്, അർമേനിയൻ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാനവും അർത്ഥവത്തായതുമായ സൗഹൃദത്തിന്റെ സന്ദേശം അതിൽ അടങ്ങിയിരിക്കുന്നു”.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.