പാപ്പായുടെ ബഹ്‌റൈനിലേക്കുള്ള യാത്ര, സമാധാനത്തിന്റെ തീർത്ഥയാത്ര: കർദ്ദിനാൾ ടാഗ്ലേ

ഫ്രാൻസിസ് പാപ്പായുടെ ബഹ്റൈനിലേക്കുള്ള അപ്പസ്തോലിക സന്ദർശനം സമാധാനത്തിന്റെ തീർത്ഥയാത്ര ആയിരുന്നുവെന്ന് കർദ്ദിനാൾ ലൂയിസ് അന്തോണിയോ ടാഗ്ലെ. ബഹ്റൈനിലേക്കുള്ള നാലു ദിവസത്തെ അപ്പസ്തോലിക സന്ദർശനത്തിൽ കർദ്ദിനാൾ ടാഗ്ലേയും ഫ്രാൻസിസ് പാപ്പായെ അനുഗമിച്ച സംഘത്തിന്റെ ഭാഗമായിരുന്നു.

ഈ അപ്പോസ്തോലിക യാത്രയെ ‘സമാധാനത്തിന്റെ തീർത്ഥാടനം’ എന്നു വിശേഷിപ്പിച്ച കർദ്ദിനാൾ, പാപ്പാ സംസാരിച്ചതെല്ലാം ദൈവത്തെക്കുറിച്ചും പ്രാർത്ഥനയെക്കുറിച്ചുമായിരുന്നെന്നും സൂചിപ്പിച്ചു. പാപ്പായുടെ പരിപാടികളിൽ സാംസ്കാരികവും രാഷ്ട്രീയവുമായ കാര്യങ്ങൾ പ്രതീകാത്മകതയോടെ ഉണ്ടായിരുന്നു. എന്നാൽ, എല്ലാത്തിന്റെയും അവസാനം അവ യഥാർത്ഥത്തിൽ ഏകദൈവത്തോടുള്ള പ്രാർത്ഥനക്കും ആരാധനക്കുമുള്ള ഒരു ആഹ്വാനമായിരുന്നെന്നും കർദ്ദിനാൾ ടാഗ്ലേ വെളിപ്പെടുത്തി.

ഈ യാത്രയുടെ രണ്ടു പ്രധാനപ്പെട്ട വശങ്ങൾ മതാന്തര ചർച്ചകളും ഗൾഫ് മേഖലയിലെ ന്യൂനപക്ഷ കത്തോലിക്കരുടെ വിശ്വാസം ഉറപ്പിക്കുന്നതുമായി ബന്ധപ്പെട്ടതുമായിരുന്നു എന്നും കർദ്ദിനാൾ വിശദീകരിച്ചു. ക്രൈസ്തവരിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ പോലും പാപ്പാ എക്യുമിനിസത്തിന്റെയും ഭിന്നതകളെ മറികടക്കേണ്ടതിന്റെ ആവശ്യകതയുടെയും പ്രകാശം ചൊരിഞ്ഞുവെന്നും അവിടുത്തെ കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങൾ അക്രൈസ്തവർക്കും വേണ്ടി തുറന്നിട്ടിരിക്കുകയാണെന്ന വസ്തുതയും ചൂണ്ടിക്കാണിച്ചു.

വൈദികരും സമർപ്പിതരും അവരുടെ അജപാലനശുശ്രൂഷ നിർവ്വഹിക്കുന്ന ഗൾഫിലെ ഈ പ്രദേശം ശരിക്കും ഒരു പ്രേക്ഷിതസ്ഥലമാണെന്ന് കർദ്ദിനാൾ ടാഗ്ലേ എടുത്തുപറഞ്ഞു. എന്നാൽ അവിടെ ജോലി തേടി വന്ന അത്മായരാണ് അവിടുത്തെ ഏറ്റവും വലിയ പ്രേക്ഷിതരെന്നും അവർ അവിടെ ഒരു മിഷൻ കണ്ടെത്തുകയും അതിൽ അവർ നന്നായി പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടെന്നും കർദ്ദിനാൾ അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.