വിഴിഞ്ഞം സമരം: വിജയം നേടുംവരെ സമരമെന്ന് ആർച്ചുബിഷപ്പ് ഡോ. തോമസ് നെറ്റോ

വിഴിഞ്ഞം സമരം വിജയം നേടുംവരെയും മുന്നോട്ട് പോകുമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ചുബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ. നീതി പീഠത്തിൽ നിന്നും അർഹതപ്പെട്ട നീതി കിട്ടിയാൽ കോടതിയെ സമീപിക്കുമെന്നും ആർച്ചുബിഷപ്പ് പറഞ്ഞു. ആലപ്പുഴ രൂപതയുടെ സപ്തതി ആഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനപങ്കാളിത്വത്തിലൂന്നിയ വികസനമായിരിക്കണം ആലപ്പുഴ രൂപത പ്ലാറ്റിനം ജൂബിലിയിലേക്ക് കടക്കുന്ന അടുത്ത അഞ്ചുവർഷം ഏറ്റെടുക്കണ്ടതെന്നും ആർച്ചുബിഷപ്പ് പറഞ്ഞു. ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ അധ്യക്ഷത വഹിച്ചു. തൊടുപുഴ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്‌ജ്‌ നിക്‌സൺ എം. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സപ്‌തതി സ്‌മാരക ഭവനങ്ങളുടെ താക്കോൽ ദാനവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കുന്ന ചടങ്ങും നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.