നൈജീരിയയിൽ തട്ടിക്കൊണ്ടു പോകപ്പെട്ട വൈദികന്റെ മോചനത്തിനായി പ്രാർത്ഥന അഭ്യർത്ഥിച്ച് അതിരൂപത

നൈജീരിയയിലെ ഒനിത്ഷാ അതിരൂപതയിലെ ഫാ. ജോസഫ് ഇഗ്വെയഗുവിന്റെ മോചനത്തിനായി പ്രാർത്ഥനകൾ അഭ്യർത്ഥിച്ചുകൊണ്ട് വിശ്വാസി സമൂഹം. 2022 ഒക്ടോബർ 12-നാണ് വൈദികൻ തട്ടിക്കൊണ്ടു പോകപ്പെട്ടത്.

വൈദികനെ നിരുപാധികം വിട്ടയക്കുന്നതിനായി പ്രാർത്ഥനകൾ ആവശ്യമാണെന്ന് ഈ തട്ടിക്കൊണ്ടു പോകൽ വാർത്ത അറിയിച്ചുകൊണ്ട് ഒനിത്ഷാ അതിരൂപതാ കാര്യാലയം പുറപ്പെടുവിച്ച പത്രക്കുറിപ്പിൽ പറയുന്നു. ഫാ. ജോസഫിന്റെ മോചനത്തിനായി സാധ്യമായതെല്ലാം അതിരൂപത ചെയ്യുന്നുണ്ടെന്നും പത്രക്കുറിപ്പിൽ വെളിപ്പെടുത്തുന്നു.

നൈജീരിയയിൽ ജൂലൈ മാസത്തിൽ തട്ടിക്കൊണ്ടു പോകപ്പെട്ട ഒരു വൈദികനെ ഒരാഴ്ചയ്ക്കു ശേഷം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയുണ്ടായി. ആഗസ്റ്റിൽ മറ്റൊരു വൈദികനെ അജ്ഞാതർ തട്ടിക്കൊണ്ടു പോയിരുന്നു. നൈജീരിയയിൽ വൈദികരെ തട്ടിക്കൊണ്ടു പോകുന്നത് ഇപ്പോൾ ഒരു പതിവായിരിക്കയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.