ദയാവധം ഒരു കുറ്റമാണ്; അത് നടത്താൻ ആർക്കും അവകാശമില്ല: പെറുവിലെ ആർച്ചുബിഷപ്പ്

മറ്റുള്ളവരുടെയോ, സ്വന്തം ജീവനോ നശിപ്പിക്കാൻ ആർക്കും അവകാശമില്ല എന്ന് പെറുവിനു വടക്കുള്ള പിയൂരയിലെ ആർച്ചുബിഷപ്പ് ജോസ് അന്റോണിയോ എഗുറൻ. ഗുരുതരമായ രോഗം ബാധിച്ച യുവതിക്ക് ദയാവധം നടത്താൻ അനുവദിച്ചുകൊണ്ടുള്ള കോടതിവിധിയിൽ പ്രതിഷേധം അറിയിക്കുകയായിരുന്നു അദ്ദേഹം.

മറ്റുള്ളവരുടെ ജീവൻ ഇല്ലാതാക്കാൻ ആർക്കും അവകാശമില്ല. നമ്മുടെ സ്വന്തം ജീവിതം പോലും തെറ്റായി വിനിയോഗിക്കാൻ അവകാശമില്ല. ദയാവധം ജീവനെതിരായ കുറ്റകൃത്യമാണ്. ദയാവധം ഭരണഘടനാവിരുദ്ധമാണ്. കൂടാതെ സിവിൽ കോഡ്, പീനൽ കോഡ്, ജനറൽ ഹെൽത്ത് ലോ നമ്പർ 26842 എന്നിവയാൽ ഇത് നിരോധിച്ചിരിക്കുന്നു. മനുഷ്യന്റെ ജീവൻ, അതിന്റെ ഗർഭധാരണം മുതൽ സ്വാഭാവിക അവസാനം വരെ, അതായത് മരണം വരെ ബഹുമാനിക്കപ്പെടണമെന്ന് നിയമം വ്യവസ്ഥാപിക്കുന്നു. എന്നാൽ ഇപ്പോൾ സംഭവിക്കുന്നത് അതിനെതിരാണ് – അദ്ദേഹം ചൂണ്ടിക്കാട്ടി.

“മനുഷ്യജീവിതം ലഭ്യമല്ലാത്ത ഒരു നന്മയാണ്. അതായത്, അത് ഇഷ്ടാനുസരണം വിനിയോഗിക്കാൻ കഴിയാത്ത ഒരു മൗലികാവകാശമാണ്. അത് ഒരു വ്യക്തിയുടെ സ്വയം ധാരണയ്ക്ക് വിധേയമല്ല. ആ അർത്ഥത്തിൽ, ദയാവധം നിയമവിധേയമാക്കുന്നതിലൂടെ പ്രായോഗികമായി ആത്മഹത്യയെ നിയമവിധേയമാക്കുകയാണ്. ദയാവധത്തിലും ഗർഭച്ഛിദ്രത്തിലും ജീവിതമെന്ന മഹത്തായ നന്മ ഇല്ലാതാക്കാൻ തെറ്റിധരിക്കപ്പെട്ട അനുകമ്പ ആവശ്യപ്പെടുന്നു” – ബിഷപ്പ് ജോസ് അന്റോണിയോ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.