വിശുദ്ധ വാരത്തിൽ വിശ്വാസം പങ്കിടാൻ കുടുംബങ്ങളെ പ്രോത്സാഹിപ്പിച്ച് മോണ്ടെറെ ആർച്ചുബിഷപ്പ്

വിശ്വാസം പങ്കിടാൻ കുടുംബങ്ങള്‍ വിശുദ്ധ വാരത്തെ പ്രയോജനപ്പെടുത്തണമെന്ന് പ്രോത്സാഹിപ്പിച്ച് മോണ്ടെറെ ആർച്ചുബിഷപ്പ് റോജിലിയോ കാബ്രേര ലോപ്പസ്. ഏപ്രിൽ പത്തിന് പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

കുടുംബത്തിലെ രോഗികളെ സന്ദർശിച്ചും കുടുംബാംഗങ്ങൾ ഒരുമിച്ച് കൂടിയും വിശ്വാസം പങ്കിടാൻ സാധിക്കുമെന്ന് ആർച്ചുബിഷപ്പ് പ്രസ്താവിച്ചു. “വിശുദ്ധ വാരമെന്നത് ദൈവത്തിന്റെ രക്ഷാകര രഹസ്യങ്ങളെ ധ്യാനിക്കാനുള്ള സമയമാണ്. ഈ രക്ഷാകര രഹസ്യങ്ങളാണ് നമ്മൾ പ്രഘോഷിക്കുന്ന വിശ്വാസത്തിന് അർത്ഥം നൽകുന്നത്. തന്റെ ഏകജാതനെ ലോകത്തിലേക്ക് അയച്ച പിതാവിന്റെ സ്നേഹമാണ് പ്രധാനമായും ഈ ദിവസങ്ങളിൽ നമ്മൾ ധ്യാനിക്കേണ്ടത് “- ആർച്ചുബിഷപ്പ് പറഞ്ഞു.

കുടുംബാംഗങ്ങളുമായുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനും അവരെ സ്നേഹിക്കാനുമുള്ള സമയമാണ് വിശുദ്ധ വാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.