ആർച്ചുബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മാതാവ് നിര്യാതയായി

വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മാതാവ് ശ്രീമതി ത്രേസ്യ അവര (93) നിര്യാതയായി. എറണാകുളം വടുതല സെന്റ് ആന്റണീസ് പള്ളി ഇടവകമാണ്. പരേതനായ കളത്തിപ്പറമ്പിൽ അവരായാണ് ഭർത്താവ്.

ആർച്ചുബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ കൂടാതെ മേരി ജോസഫ്, ട്രീസ ജോസഫ് ജോർജ്, ജൂഡ് ആൻസൺ എന്നിവർ മക്കളാണ്.

ഇന്നലെ (02/11/2022) വൈകിട്ട് ഏഴു മണിക്കായിരുന്നു അന്ത്യം. ഇന്ന് (3/11/2022) വൈകിട്ട് 4- ന് വടുതല സെന്റ് ആന്റണീസ് പള്ളിയിൽ വച്ചാണ് മൃതസംസ്കാര ശുശ്രൂഷ. ഇന്ന് (3/11/2022) രാവിലെ മുതൽ വടുതലയിലുള്ള ഭവനത്തിൽ (ബോട്ട് ജെട്ടി റോഡ്) അന്തിമ ഉപചാരം അർപ്പിക്കാവുന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.