
കൊച്ചി: പാലാരിവട്ടം ചക്കുങ്കൽ റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാറും പ്രതിജ്ഞയും നടത്തി. അസോസിയേഷൻ പ്രസിഡന്റ് കെ പി ഹാഷിം ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
യോഗത്തിൽ സെക്രട്ടറി സി എ പ്രേമലത, വൈസ് പ്രസിഡന്റ് ചന്ദ്രഭാനു, ട്രഷറർ ജോസ് തോമസ്, ജോയിന്റ് സെക്രട്ടറി അനുപമ വേണുഗോപാൽ, മദ്യവിരുദ്ധ ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ചാർളി പോൾ, സബ് ഇൻസ്പെക്ടർ ബാബു പി ജോൺ, ഡോ ഡിന്നി മാത്യു, ജോസഫ് ജോയി, എം അഹമ്മദ് കുഞ്ഞ്, പി ജയകുമാർ, ഷൈൻ രാജ്, പി ബി രാമചന്ദ്രൻ, ലതിക വിജയഘോഷ്, ലീന മോഹൻ, ലൂയിസ് തണ്ണിക്കോട് എന്നിവർ സംസാരിച്ചു.
ലഹരിക്കെതിരെ കുട്ടികളിലും യുവാക്കളിലും പൊതുജനങ്ങളിലും അവബോധം സൃഷ്ടിക്കുന്ന വിവിധ കർമ്മപദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കാൻ തീരുമാനിച്ചു.