നൈജീരിയയിൽ വീണ്ടും ആക്രമണം: ഡസൻ കണക്കിന് ക്രൈസ്തവർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്

നൈജീരിയയിലെ ബെന്യൂ സ്റ്റേറ്റിൽ ക്രൈസ്തവർക്കു നേരെയുള്ള ആക്രമണങ്ങളിൽ ഡസൻ കണക്കിന് ക്രൈസ്തവർ കൊല്ലപ്പെട്ടു. ഫുലാനി തീവ്രവാദികളും മറ്റ് ഭീകരരും നടത്തിയ വ്യത്യസ്ത ആക്രമണങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. സെപ്റ്റംബർ 21, 23 തീയതികളിലായിരുന്നു ആക്രമണം.

സെപ്റ്റംബർ 23-ന് ബെന്യൂ സ്റ്റേറ്റിലെ ടോഗോ കൗണ്ടിയിലെ ആറ് ക്രിസ്ത്യൻ ഗ്രാമങ്ങളിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ നിരവധി പേരുടെ വീടുകളും കൃഷിയിടങ്ങളും നശിപ്പിക്കുകയും ഭക്ഷണത്തിനായി വീടുകൾ കൊള്ളയടിക്കുകയും ചെയ്തുവെന്ന് പ്രദേശവാസികൾ പറഞ്ഞു. “ഫുലാനി തീവ്രവാദികൾ നടത്തിയ ആക്രമണങ്ങളിൽ ഡസൻ കണക്കിന് ക്രൈസ്തവർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. തോക്കുകളും വെട്ടുകത്തികളും ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണങ്ങളിൽ നിന്ന് പരിക്കുകളോടെ രക്ഷപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചു. അവർക്ക് അടിയന്തിര വൈദ്യസഹായം ആവശ്യമാണ്. പക്ഷേ ആശുപത്രി ബില്ലുകൾ അടയ്ക്കാൻ അവർക്ക് പണമില്ല” – പ്രദേശവാസിയായ യുകാൻ കുറുഗ് വെളിപ്പെടുത്തി.

ടോഗോ കൗണ്ടിയിലെ ത്സെ ഇക്യെം, സാവ്, സെ ഇജോഹോ, ത്സെ ഇക്യാൻ, അനവ, മൗ എന്നീ ഗ്രാമങ്ങളാണ് ആക്രമിക്കപ്പെട്ടത്. വെള്ളിയാഴ്ച ആക്രമണത്തിൽ കൊല്ലപ്പെട്ട ക്രിസ്ത്യാനികളിൽ 12 പേരെ ആൻഡോഹെംബ മസുഗ് ആൻഡോ എന്ന് പ്രദേശവാസിയായ മോസസ് ടെറിമ തിരിച്ചറിഞ്ഞു. സെപ്‌റ്റംബർ 21 -ന് അതേ കൗണ്ടിയിൽ മൗവു ഗ്രാമവും ആക്രമിക്കപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.