നൈജീരിയയിൽ വീണ്ടും ആക്രമണം; നാല് ക്രൈസ്തവർ കൊല്ലപ്പെട്ടു

നൈജീരിയയിൽ ഫുലാനി തീവ്രവാദികൾ ക്രൈസ്തവർക്കു നേരെയുള്ള ആക്രമണം ശക്തമാക്കുന്നു. തീവ്രവാദികളുടെ ആക്രമണത്തിൽ നാല് ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. ഒരു നൈജീരിയൻ സൈനികനെയും തീവ്രവാദികൾ കൊലപ്പെടുത്തി.

ഐസിസി ഉദ്യോഗസ്ഥൻ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുകയും ആക്രമണം നടത്തിയത് ഫുലാനി തീവ്രവാദികളാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. തീവ്രവാദികൾ ഇരകളിൽ ഒരാളുടെ ഫോൺ എടുത്ത് ഗ്രാമത്തിലേക്ക് വിളിച്ചു. ഐസിസി ഉദ്യോഗസ്ഥർ ഇത് റെക്കോർഡ് ചെയ്യുകയും ഫോൺ സംഭാഷണത്തിൽ തീവ്രവാദികൾ ഹൗസ ഭാഷയാണ് ഉപയോഗിച്ചിരുന്നതെന്ന് സ്ഥിരീകരിക്കുകയും ചെയ്‌തു. ഇനിയും ഈ മേഖലയിൽ ആക്രമണങ്ങൾ ശക്തിപ്പെടുത്താനാണ് തീവ്രവാദികളുടെ തീരുമാനമെന്നും ഫോൺ സംഭാഷണത്തിലൂടെ വ്യക്തമായി.

ആക്രമണത്തിൽ നിരവധി വീടുകളാണ് തകർക്കപ്പെട്ടത്. ഒപ്പം നിരവധി ഭക്ഷണശാലകൾ, കൃഷികൾ എന്നിവ നശിപ്പിക്കുകയും വിളവെടുത്ത ഭക്ഷണം, എണ്ണമറ്റ വളർത്തുമൃഗങ്ങൾ, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവയൊക്കെ മോഷ്ടിക്കുകയും ചെയ്തു. റിക്വെചോംഗോ ഗ്രാമം മുൻപും നിരവധി തവണ ആക്രമിക്കപ്പെട്ടിട്ടുണ്ട്.. 2017 മുതൽ 37 പേർ ഇവിടെ കൊല്ലപ്പെട്ടതായും ആയിരക്കണക്കിന് ആളുകൾ പലായനം ചെയ്തതായും പ്രദേശവാസികൾ ഐസിസിയോട് പറഞ്ഞു.

കഴിഞ്ഞ നാല് വർഷത്തിനിടെ സമാധാനസേനയിലെത്തിയ ഒമ്പത് ക്രിസ്ത്യൻ സൈനികരെ ഫുലാനി തീവ്രവാദികൾ കൊലപ്പെടുത്തിയതായി പ്രദേശവാസികൾ പറഞ്ഞു. എന്നിട്ടും ഭീകരരെ പിടികൂടാൻ ഭരണകൂടം ഒന്നും ചെയ്തില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.