സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ പാടാൻ ആൻഡ്രിയ ബോച്ചേല്ലി

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മുൻവശത്ത് വി. പത്രോസിന്റെ ജീവിതവുമായി ബന്ധപ്പെട്ട പുതിയ ലൈറ്റ് ഡിസ്‌പ്ലേയുടെ ഉദ്ഘാടനത്തിന് വിശിഷ്ടാതിഥിയായി പ്രശസ്ത ഇറ്റാലിയൻ ഗായകൻ ആൻഡ്രിയ ബോച്ചേല്ലി എത്തുന്നു. ഒക്ടോബർ രണ്ട് ഞായറാഴ്ച, അദ്ദേഹം വത്തിക്കാനിൽ തന്റെ പരിപാടി അവതരിപ്പിക്കും.

വത്തിക്കാനിൽ ഒക്ടോബർ രണ്ടു മുതൽ 16 വരെ രണ്ടാഴ്ച, വി. പത്രോസിന്റെ ജീവിതവുമായി ബന്ധപ്പെട്ട് എട്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മുൻഭാഗത്ത് പ്രദർശിപ്പിക്കും. വത്തിക്കാൻ മ്യൂസിയത്തിലും ബസിലിക്കയിലും കണ്ടെത്തിയ നവോത്ഥാന കലാസൃഷ്ടികളുടെ വീഡിയോ റെൻഡറിംഗുകൾ ഉപയോഗിച്ച് സഭയുടെ ആദ്യത്തെ മാർപാപ്പയുടെ ജീവിതമാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മുൻവശത്ത്, രാത്രി ഒൻപതു മണിക്കിടയിലുള്ള ഓരോ 15 മിനിറ്റിലും ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളോടെ ഈ വീഡിയോ ഇറ്റാലിയൻ ഭാഷയിൽ പ്രദർശിപ്പിക്കും.

വത്തിക്കാൻ സമയം രാത്രി എട്ടിനാണ് സംഗീതവിരുന്ന്. സംഗീതവിരുന്നിനോടൊപ്പം ഇറ്റാലിയൻ നടൻ ഫ്ലാവിയോ ഇൻസിന്ന, ടിവി അവതാരക മില്ലി കാർലൂച്ചി എന്നിവർക്കൊപ്പം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ആർച്ച്‌പ്രീസ്റ്റ് കർദ്ദിനാൾ മൗറോ ഗാംബെറ്റിയും ഉദ്ഘാടനരാത്രിയിൽ സംസാരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.