അമേരിക്കയിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതി കത്തോലിക്കാ സന്യാസിനിക്ക്

അമേരിക്കയിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതി ആയ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം പുരസ്‌കാരത്തിന് അർഹയായി ഒരു കത്തോലിക്കാ സന്യാസിനി. ‘സിസ്റ്റേഴ്സ് ഓഫ് സോഷ്യൽ സർവ്വീസ്’ കോൺഗ്രിഗേഷനിലെ അംഗമായ സിസ്റ്റർ സിമോൺ കാമ്പൽ ആണ് പുരസ്‌കാരത്തിന് അർഹയായിരിക്കുന്നത്. പുരസ്‌കാരത്തിന് അർഹരായവരുടെ പട്ടിക ജൂലൈ ഒന്നാം തീയതിയാണ് വൈറ്റ് ഹൗസ് പുറത്തുവിട്ടത്. പട്ടികയിൽ 17 പേരാണ് ഉള്ളത്.

സാമൂഹ്യസേവന രംഗത്ത് പ്രവർത്തിക്കുന്ന നെറ്റ്വർക്ക് ലോബി ഫോർ കാത്തലിക്ക് സോഷ്യൽ ജസ്റ്റിസ് എന്ന സംഘടനയുടെ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ആയിരുന്നു സിസ്റ്റർ സിമോൺ. സാമ്പത്തികനീതി, അഭയാർത്ഥി പ്രശ്നം, ആരോഗ്യനയം തുടങ്ങിയ വിഷയങ്ങളിൽ അറിയപ്പെടുന്ന മനുഷ്യാവകാശ വക്താവായിട്ടാണ് സിസ്റ്റർ സിമോൺ കാമ്പലിനെ വൈറ്റ് ഹൗസ് വിശേഷിപ്പിച്ചത്. കാലിഫോർണിയ സർവ്വകലാശാലയിലെ ഡേവിസ് സ്കൂൾ ഓഫ് ലോയിൽ നിന്ന് 1977-ൽ സി. സിമോൺ നിയമബിരുദം കരസ്ഥമാക്കി.

ദരിദ്രരുടെ ഇടയിലുള്ള പ്രവർത്തനത്തിലും കലാശാസ്ത്ര മേഖലകളിലുമടക്കം നിരവധി പ്രതിസന്ധികളെ അതിജീവിച്ച് വലിയ നേട്ടങ്ങളാണ് പട്ടികയിലുള്ളവർ കരസ്ഥമാക്കിയിട്ടുള്ളതെന്ന് വൈറ്റ് ഹൗസിന്റെ പ്രസ്താവനയിലുണ്ട്. രാജ്യത്തിന്റെ ഉന്നമനം, സുരക്ഷ, മൂല്യം, ലോകസമാധാനം, അതല്ലെങ്കിൽ മറ്റേതെങ്കിലും സാമൂഹ്യമേഖലയിൽ സംഭാവന നൽകിയവർക്കാണ് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഹോണർ നൽകുന്നതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. സിവിലിയൻ ബഹുമതി ലഭിക്കുന്നവരുടെ പട്ടികയിൽ ഓർത്തഡോക്സ് ആർച്ച് ഡയോസിസ് ഓഫ് അമേരിക്കയുടെ വികാരി ജനറൽ ഫാ. അലക്സാണ്ടർ കാർലൂട്സോസും, അമേരിക്കയുടെ മതസ്വാതന്ത്ര്യ കമ്മീഷനിലെ മുൻ അംഗം കിസിർ ഖാനും ഉൾപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.