സമൂഹത്തിൽ പിന്നോക്കം നിൽക്കുന്നവരെ എപ്പോഴും ശ്രദ്ധിക്കുക: മാർപാപ്പ

വടക്കൻ ഫ്രാൻസിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങളും മേയർമാരും അടങ്ങുന്ന പ്രതിനിധിസംഘത്തെ ജനങ്ങളുടെ യഥാർത്ഥ ആവശ്യങ്ങൾ ഉന്നത അധികാരികളിലെത്തിക്കാനും സമൂഹത്തിലെ ഏറ്റം നിരാലംബരായവരുടെ സംരക്ഷണത്തിനാവശ്യമായ ആവശ്യമായ രീതികൾ അവലംബിക്കാനും ഫ്രാൻസിസ് പാപ്പാ പ്രോത്സാഹിപ്പിച്ചു. ഈ പ്രതിനിധിസംഘം രൂപതയുടെ മെത്രാപ്പോലിത്തയായ വിൻസെന്റ് ഡോൾമാനോടൊപ്പം പാപ്പായെ വത്തിക്കാനിൽ സന്ദർശിച്ചപ്പോഴാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

എല്ലാവരുടേയും നന്മക്കായി പൊതുഭരണ – മതാധികാരികളും പരസ്പര സഹകരണ മനോഭാവത്തോടെ ഒരുമിച്ചു നടത്തിയ ഈ റോമാ സന്ദർശനത്തിന് പാപ്പാ അവരെ പ്രശംസിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിലെ വ്യവസായിക വിപ്ലവത്തിൽ അവരുടെ പ്രദേശം കൽക്കരിഖനികളും, ലോഹസംസ്കരണ ഫാക്ടറികളും, തുണി ഫാക്ടറികളും കൊണ്ട് വികാസം പ്രാപിച്ചതിനെയും പിന്നീട് ഖനികളും ഫാക്ടറികളും അടച്ചിടേണ്ടി വന്നതോടെയും സാമ്പത്തികപ്രതിസന്ധി മൂലവും ഈ പ്രദേശത്തിനേറ്റ തിരിച്ചടികളിൽ ഇവിടത്തെ ജനങ്ങൾ ദരിദ്രരായി മാറിയ കാര്യവും ഫ്രാൻസിസ് പാപ്പാ ഓർമ്മിച്ചു. സാമ്പത്തിക വെല്ലുവിളികളെ മാത്രമല്ല, സാമൂഹിക – സാംസ്കാരിക തലങ്ങളെക്കുറിച്ചും അധികാരികൾ പരിഗണനയുള്ളവരാകണം എന്നും അറിയിച്ചു.

ഏതു രാഷ്ടീയഘടകത്തിൽപെട്ടവരാണെങ്കിലും സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളിലാണ് പൊതു അധികാരികൾ തങ്ങളെത്തന്നെ കണ്ടെത്തേണ്ടത്. തങ്ങളുടെ പ്രവിശ്യകളിലെ ജനങ്ങളുടെ അനുദിന പ്രാഥമിക ആവശ്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുമ്പോൾ അവരെ വിശ്വസിച്ച് തിരഞ്ഞെടുത്ത ജനങ്ങളെ സേവിക്കാനുള്ള മനസാണ് പൊതുസേവകർ കാണിക്കുന്നതെന്ന് പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.