മ്യാൻമറിൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് 80 -ലധികം പേർ; കൂടുതലും ക്രൈസ്തവർ

മ്യാൻമറിലെ ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ കാച്ചിൻ സംസ്ഥാനത്ത് ഒക്ടോബർ 23 -ന് ഉണ്ടായ വ്യോമാക്രമണത്തിൽ എൺപതിലധികം പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ കൂടുതലും ആളുകൾ സാധാരണക്കാരായ ക്രൈസ്തവരാണ്. ഇരുന്നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

മ്യാൻമറിലെ മൂന്ന് യുദ്ധവിമാനങ്ങൾ വിദൂര ഹ്പാകാന്ത് ടൗൺഷിപ്പിൽ ഒരു വാർഷിക സംഗീതക്കച്ചേരി നടക്കുന്നതിനിടെയാണ് ബോംബാക്രമണം നടന്നത്. കാച്ചിൻ ന്യൂസ് ഗ്രൂപ്പിൽ നിന്നുള്ള ആക്രമണത്തിന്റെ വീഡിയോ ദൃശ്യം സംഭവത്തിന്റെ ക്രൂരത വെളിപ്പെടുത്തുന്നതാണ്. കൊല്ലപ്പെട്ടവരിൽ പ്രശസ്തരായ സംഗീതജ്ഞരും കലാകാരന്മാരും മുതിർന്നവരും ഉൾപ്പെടുന്നു. കൊല്ലപ്പെട്ടവരിൽ കൂടുതൽ പേരും സാധാരണക്കാരായ ക്രൈസ്തവരാണ്.

ആക്രമണത്തെ തുടർന്ന് പലരെയും കാണാതായി. പരിക്കേറ്റവർക്ക് ചികിത്സാ സഹായം ലഭ്യമാക്കുന്ന പ്രവർത്തനങ്ങളും തടഞ്ഞു. മനുഷ്യജീവിതത്തോടും അന്താരാഷ്ട്ര നിയമങ്ങളോടുമുള്ള തികഞ്ഞ അവഗണനയാണ് ഇത് കാണിക്കുന്നത്. നിയമവിരുദ്ധമായ ഇത്തരം അട്ടിമറി ഭരണത്തിന്മേൽ ലോകരാജ്യങ്ങളും ഐക്യരാഷ്ട്രസഭയും കൂടുതൽ ശക്തമായ ഉപരോധങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.