മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി ആഫ്രിക്കൻ പ്രസിഡന്റ്

ഫ്രാൻസിസ് പാപ്പായുമായി കൂടിക്കാഴ്ച നടത്തി ആഫ്രിക്കൻ രാജ്യമായ ഗാബോണിലെ പ്രസിഡന്റ് അലി ബോംഗോ ഒണ്ടിംബ. ഗാബോണീലെ വിവിധ മേഖലകളിലെ കത്തോലിക്കാ സഭയുടെ സംഭാവനകളെക്കുറിച്ചാണ് ഇരുവരും സംസാരിച്ചത്.

ഗാബോൺ രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ കാര്യങ്ങളും ചില അന്താരാഷ്ട്ര, പ്രാദേശിക പ്രശ്നങ്ങളും അവർ ചർച്ച ചെയ്‌തു. 25 വർഷം മുമ്പ് ഇരുകക്ഷികളും ഒപ്പുവച്ച ഉടമ്പടിയെക്കുറിച്ചും അതോടൊപ്പം ഉഭയകക്ഷി സഹകരണം കൂടുതൽ വികസിപ്പിക്കുന്നതും അവരുടെ ചർച്ചാവിഷയമായിരുന്നു. ഇരുപതു മിനിറ്റ് നീണ്ടുനിന്ന പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം പ്രസിഡന്റ് അലി ബോംഗോ ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഗെറേയും സന്ദർശിച്ചു.

റിപ്പബ്ലിക് ഓഫ് കോംഗോയിലും ഗാബോണിലും പുതിയ ന്യൂൺഷ്യോ ആയി നിയമിതനായ ആർച്ചുബിഷപ്പ് ഹാവിയർ ഹെരേര കൊറോണയെ ഏപ്രിൽ 23-ന് കർദ്ദിനാൾ പരോളിൻ അഭിഷേകം ചെയ്തിരുന്നു. മെക്‌സിക്കോയിലെ ഓട്ട്‌ലാൻ രൂപത സെമിനാരിയിലാണ് സ്ഥാനാരോഹണ ചടങ്ങുകൾ നടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.