മാന്നാനം സെന്റ് ജോസഫ് ട്രെയിനിംഗ് കോളേജിൽ എം. എഡിന് അഡ്‌മിഷൻ ആരംഭിച്ചിരിക്കുന്നു

മാന്നാനം സെന്റ് ജോസഫ് ട്രെയിനിംഗ് കോളേജിൽ എം. എഡിന് അഡ്‌മിഷൻ ആരംഭിച്ചിരിക്കുന്നു. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഈ കോളേജ് എഡ്യൂക്കേഷൻ റിസേർച്ച് സെന്ററും കൂടിയാണ്.

ബി. എഡ്, എം. എഡ് കോഴ്‌സുകൾ, ഇംഗ്ലീഷ് എഡ്യൂക്കേഷൻ, മാത്തമാറ്റിക്‌സ് എഡ്യൂക്കേഷൻ, സയൻസ് എഡ്യൂക്കേഷൻ ആൻഡ് സോഷ്യൽ സയൻസ് എഡ്യൂക്കേഷൻ എന്നീ കോഴ്‌സുകൾ ഉണ്ട്. ചാവറയച്ചനാൽ സ്ഥാപിതമായ സി എം ഐ വൈദികരാണ് ഈ കോളേജിന് മേൽനോട്ടം വഹിക്കുന്നത്. 1957 മുതൽ അധ്യാപകരെ പരിശീലിപ്പിക്കുന്ന ഈ സ്‌ഥാപനം പ്രവർത്തിച്ചു വരുന്നു

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.