കുടിയേറ്റക്കാരുടെ അപകടമരണം അനുവദിച്ചു കൊടുക്കാൻ സാധിക്കില്ല: സാന്തെജീദിയോ സംഘടന

കുടിയേറ്റക്കാർക്ക് യൂറോപ്പിലേക്ക് നിയമപരമായ രീതിയിലുള്ള പ്രവേശനസാധ്യതകൾ തുറക്കണമെന്നും ഇവിടേക്കുള്ള കുടിയേറ്റ യാത്രയിൽ ആളുകൾക്ക് അപകടമരണങ്ങൾ സംഭവിക്കുന്നത് അനുവദിക്കാനാകില്ലെന്നും സാന്തെജീദിയോ സംഘടന അഭിപ്രായപ്പെട്ടു.

യൂറോപ്പിലേക്കുള്ള പ്രവേശനം എളുപ്പമാക്കുന്ന മാനുഷിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുകയും നിയമപരമായ രീതിയിൽ യൂറോപിലെത്താൻ ആളുകൾക്ക് സാധ്യതകൾ തുറക്കണമെന്നും സാന്തെജീദിയോ ഉപവിസംഘടന ആവശ്യപ്പെട്ടു. യൂറോപ്പിലെ കാർഷിക-വ്യാവസായിക-വ്യക്തികഗത മേഖലകളിലേക്ക് സേവനത്തിനായി കൂടുതൽ ആളുകളുടെ സാന്നിധ്യം ആവശ്യമാണെന്നും അവർ ഓർമ്മിപ്പിച്ചു.

യൂറോപ്പിലേക്കുള്ള യാത്രയിൽ, കഴിഞ്ഞ ദിവസം തെക്കൻ ഇറ്റലിയിലെ ലാംപെദൂസയിക്കടുത്തു വച്ച് ഏഴ് ബംഗ്ലാദേശി പൗരന്മാർ മരണമടഞ്ഞ സംഭവവുമായി ബന്ധപ്പെട്ടാണ് സാന്തെജീദിയോ സംഘടന ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്.

യൂറോപ്പ് തങ്ങളുടെ നിസ്സംഗതയിൽ നിന്നും പുറത്തു വരണമെന്നും മെഡിറ്ററേനിയൻ കടലിൽ ഓരോ ദിവസവും അപകടത്തിൽപെടുന്ന നിരവധി പേരെ രക്ഷിക്കാൻ ശ്രദ്ധിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. യൂറോപ്പിലേക്കുള്ള മാനുഷിക ഇടനാഴികൾ വർദ്ധിപ്പിക്കണമെന്നും നിലവിൽ ഈ മാർഗ്ഗത്തിലൂടെ ഏതാണ്ട് 4300 കുടിയേറ്റക്കാർക്ക് യൂറോപ്പിൽ പ്രത്യേക സംയോജനപദ്ധതികളിൽ എത്തിക്കാൻ സാധിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. യൂറോപ്പിന് ഏതാനും മീറ്ററുകൾ അകലെ തണുപ്പിൽ അനേകം ജീവനുകൾ പൊലിയുന്നത് സ്വീകാര്യമല്ലെന്നും സംഘടന ഓർമ്മിപ്പിച്ചു.

കടപ്പാട്: വത്തിക്കാൻ ന്യൂസ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.