ഉക്രൈൻകാരുടെ പ്രിയപ്പെട്ട ‘പൊക്രോവ് മാതാവ്’

പൊക്രോവ് മാതാവിന്റെ തിരുനാൾ ദിനമായ ഒക്ടോബർ 14 ഉക്രൈനിൽ പൊതു അവധിദിനമാണ്. കോൺസ്റ്റാന്റിനോപ്പിളിൽ പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടതിന് ഓർമ്മയാണിത്. ഉക്രൈൻക്കാർക്ക് പൊക്രോവിലെ മാതാവിനോടുള്ള സ്നേഹം തുടങ്ങുന്നത് പത്താം നൂറ്റാണ്ടിലാണ്. അക്കാലത്ത്, ബൈസന്റൈൻ സാമ്രാജ്യം (അതിന്റെ തലസ്ഥാന നഗരം കോൺസ്റ്റാന്റിനോപ്പിൾ ) അറബികളൊക്കെ ഭീഷണിയുയർത്തിയപ്പോഴെല്ലാം, വി. സ്നാപകയോഹന്നാനോടും വി. യോഹന്നാനോടുമൊപ്പം പരിശുദ്ധ മറിയം അവിടെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

കോൺസ്റ്റാന്റിനോപ്പിളിലെ ബ്ലാചേൺസ് ദേവാലയം അതിമനോഹരമായ ഒരു മരിയൻ ദേവാലയമാണ്. ഒരിക്കൽ ഈ ദേവാലയത്തിൽവച്ച് കന്യാമറിയവും ഈ രണ്ട് വിശുദ്ധരും വി.അന്ത്രയോസിന് പ്രത്യക്ഷപ്പെട്ടു. ദർശന വേളയിൽ, പരിശുദ്ധ അമ്മ കണ്ണീരോടെ ബലിപീഠത്തിലേക്ക് പോയി. ബലിവേദിയിൽ നിന്നുകൊണ്ട് അമ്മ സ്വന്തം ശിരോവസ്ത്രമെടുത്ത് ആളുകളെ സംരക്ഷിക്കുന്നതിനായി അവരെ പൊതിഞ്ഞു. ‘പൊക്രോവ്’ എന്ന ഹീബ്രു വാക്കിന്റെ അർത്ഥം തന്നെ ‘ശിരോവസ്ത്രം’ എന്നാണ്. അതായത് സംരക്ഷണം. അങ്ങനെയാണ് ആളുകൾ പൊക്രോവ് മാതാവിനോട് പ്രാർത്ഥിക്കാൻ തുടങ്ങിയത്.

സോവിയറ്റ്, നാസി അധിനിവേശ കാലഘട്ടത്തിലാണ് പൊക്രോവ് മാതാവിനോടുള്ള ഭക്തി ഉക്രൈനിൽ കൂടുതൽ പ്രശസ്തിയാർജ്ജിച്ചത്. ഈ തിരുനാൾ റഷ്യയിൽ പന്ത്രണ്ടാം നൂറ്റാണ്ടിൽ വ്ളാഡിമിർ രാജകുമാരനായ ആൻഡ്രൂ ബൊഗോലിയോബ്സ്കിയുടെ ഭരണകാലത്താണ് സ്ഥാപിച്ചത്. റഷ്യയ്ക്ക് പുറത്ത്, ഉക്രൈനിലും ബൾഗേറിയയിലും റൊമാനിയയിലും ഗ്രീസിലുമാണ് ഈ തിരുന്നാൾ ആഘോഷിക്കുന്നത്.

പൊക്രോവ് മാതാവിന്റെ ചിത്രത്തിൽ ബൈസന്റൈൻ ദേവാലയത്തിൽ വിശുദ്ധന്മാരോടൊപ്പം പ്രാർത്ഥിക്കാനായി കൈകൾ ഉയർത്തി നിൽക്കുന്ന മാതാവിനെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ചില ചിത്രങ്ങളിൽ മാതാവ് തന്നെ തന്റെ ശിരോവസ്ത്രം ജനങ്ങളുടെമേൽ വിരിക്കുന്നു. എന്നാൽ മറ്റ് ചില ചിത്രങ്ങളിൽ രണ്ട് മാലാഖാമാരാണ് ശിരോവസ്ത്രം വിരിക്കുന്നത്. ശിരോവസ്ത്രത്തിനു മുകളിൽ ക്രിസ്തുവിന്റെ ഒരു ചിത്രവുമുണ്ട്. പൊക്രോവ് മാതാവിനോടുള്ള പ്രത്യേക പ്രാർത്ഥനകൾ പോലും ഇപ്പോൾ നിലവിലുണ്ട്.

ഐശ്വര്യ സെബാസ്റ്റ്യൻ

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.