റിലീസിന് ഒരുങ്ങി വിശുദ്ധ പാദ്രേ പിയോയുടെ ജീവിതത്തെ ആസ്പദമാക്കിയ സിനിമ: ആകാംഷാഭരിമാക്കി ട്രെയ്‌ലർ

വിശുദ്ധ പാദ്രേ പിയോയുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ചലച്ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. സെപ്റ്റംബർ ഒൻപതാം തീയതി പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലറാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ട്രെയ്‌ലർ പുറത്തിറങ്ങി ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും എത്തുന്നത്.

റിലീസിന് എത്തുന്നതിനു മുൻപേ ആളുകളുടെ ഇടയിൽ വളരെയധികം ശ്രദ്ധചെലുത്തുവാൻ ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. അതിനു പ്രധാന കാരണം പാദ്രേ പിയോയെ അവതരിപ്പിക്കുന്ന ഹോളിവുഡ് താരം ഷിയാ ലാബ്യൂഫിന്റെ ജീവിത സാക്ഷ്യം തന്നെയാണ്. സിനിമയുടെ ചിത്രീകരണ വേളയിൽ കത്തോലിക്ക വിശ്വാസം സ്വീകരിച്ചതും വിശുദ്ധൻ അദ്ദേഹത്തിൻറെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവന്നതും ഒക്കെ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരിന്നു. നിരവധി ക്രിമിനൽ ആരോപണങ്ങൾ നേരിട്ടുള്ള ഹോളിവുഡ് താരത്തിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായി ‘പാദ്രേ പിയോ’ ചിത്രം മാറിയിരിക്കുകയാണ്. ഇക്കാരണത്താൽ തന്നെ പ്രേക്ഷകർ ഏറെ ആകാംഷാപൂർവം ആണ് ചിത്രത്തിൻറെ റിലീസിനായി കാത്തിരിക്കുന്നത്.

ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആബെൽ ഫെരെരയാണ്. വിശ്വാസത്തെയും ശ്രദ്ധേയനായ ഒരു വിശുദ്ധന്റെ ജീവിതത്തെയും കുറിച്ചുള്ള ഒരു ഇതിഹാസ സിനിമയായിരിക്കുമെന്നതിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ഈ ട്രെയ്‌ലർ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.