മിഷനറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹത്തിന്റെ വിദേശസംഭാവന സ്വീകരിക്കുന്നതിനുള്ള വിലക്ക് നീക്കി

മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹത്തിന് ഇന്ത്യയിൽ വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള  അനുമതി പുനസ്ഥാപിച്ച് കേന്ദ്രസർക്കാർ. എഫ് സി ആർ ഐ വെബ്‌സൈറ്റിലാണ് അനുമതി പുനസ്ഥാപിച്ചതായി വിവരമുള്ളത്.

ഇത് സംബന്ധിച്ച ഔദ്യോഗിക റിപ്പോർട്ടുകൾ കേന്ദ്രഗവൺമെന്റ് ഇതുവരെ നൽകിയിട്ടില്ല. ആവശ്യമായ രേഖകൾ നല്കിയതിനെത്തുടർന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടിയെന്നാണ് വാർത്താ ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്തു.

എഫ് സി ആർ ഐ ലൈസെൻസ് പുതുക്കാനുള്ള അപേക്ഷ ഡിസംബർ 25 -ന് തള്ളിയിരുന്നു. ഇതിനെ തുടർന്ന് വിദേശ സംഭാവന സ്വീകരിക്കാനുള്ള അനുമതി ഈ സന്യാസ സമൂഹത്തിന് ഉണ്ടായിരുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.