നൈജീരിയയിൽ നിന്ന് തട്ടിക്കൊണ്ടു പോകപ്പെട്ട കത്തോലിക്കാ വൈദികന്റെ മരണം സ്ഥിരീകരിച്ച് സഭാധികാരികൾ

നൈജീരിയയിലെ കടുന സംസ്ഥാനത്തു നിന്ന് തട്ടിക്കൊണ്ടു പോകപ്പെട്ട കത്തോലിക്കാ വൈദികന്റെ മരണം സ്ഥിരീകരിച്ച് സഭാധികാരികൾ. മെയ് 11-നാണ് കടുന രൂപതയിലെ ഫാ. ജോസഫ് അകെതെ ബാക്കോയുടെ മരണം സ്ഥിരീകരിച്ചത്.

മാർച്ച് എട്ടിനാണ് ഫാ. ജോസഫിനെ ആയുധധാരികൾ പള്ളിമേടയിൽ നിന്ന് തട്ടിക്കൊണ്ടു പോയത്. ഫാ. ജോസഫിനൊപ്പം തട്ടിക്കൊണ്ടു പോകപ്പെട്ട ഫാ. ലിയോ റാഫേൽ ഒസിഗിയും ഫാ.ഫെലിക്സ് സക്കാരി ഫിഡ്‌സണും ഇതിനോടകം മോചിതരായിരുന്നു. ഫാ. ജോസഫ് കൊല്ലപ്പെട്ടുവെന്ന് കിംവദന്തികൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ മാത്രമാണ് സഭാധികാരികൾ ഈ വാർത്ത സ്ഥിരീകരിച്ചത്. ഫാ. ജോസഫിനൊപ്പം തടവിലുണ്ടായിരുന്ന മറ്റൊരു വൈദികനെ രണ്ടാഴ്ച മുൻപ് മോചിപ്പിച്ചിരുന്നു. ഈ വൈദികനാണ് ഫാ. ജോസഫ് തടങ്കലിൽ വച്ച് കൊല്ലപ്പെട്ടുവെന്ന് അധികാരികളെ അറിയിച്ചത്.

നൈജീരിയയിൽ ക്രൈസ്തവവർക്കു നേരെയുള്ള ആക്രമണങ്ങൾ വർദ്ധിക്കുകയാണ്. നൈജീരിയൻ സംഘടനയുടെ കണക്കനുസരിച്ച്, കടുന സംസ്ഥാനത്ത് നിന്നു മാത്രം 287 പേർ കൊല്ലപ്പെടുകയും 356 പേരെ തട്ടിക്കൊണ്ടു പോകുകയും ചെയ്തിട്ടുണ്ട്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.