ഈജിപ്തിൽ കോപ്റ്റിക് ക്രൈസ്തവനായ യുവാവിനെ വെടിവച്ചു കൊലപ്പെടുത്തി

ഈജിപ്ഷ്യൻ നഗരമായ മട്രൂ ഗവർണറേറ്റിലെ ദബായിൽ മുഖംമൂടി ധരിച്ച നാല് അജ്ഞാതർ ഒരു കോപ്റ്റിക് യുവാവിനെ വെടിവച്ചു കൊലപ്പെടുത്തി. ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ഐസിസി) ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌. റാണി റാഫത്ത് എന്ന യുവാവാണ് ജോലിസ്ഥലത്ത് വച്ച് നിരവധി തവണ വെടിയേറ്റ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ ശേഷം അക്രമികൾ റാഫത്തിന്റെ കാർ കത്തിച്ചതിനു ശേഷം ഓടിരക്ഷപ്പെട്ടു.

വെടിയേറ്റ മറ്റൊരാൾ ആശുപത്രിയിൽ ചികിത്സയിലാണ്. “ഞാൻ ദാബയിലെ വീട്ടിലായിരുന്നു. ഉച്ച കഴിഞ്ഞ് ജോലി ചെയ്യുന്ന കട തുറക്കാൻ പറഞ്ഞു എന്റെ മകന് ഒരു ഫോൺ കോൾ വന്നു. പിന്നീട് അവന്റെ മരണവാർത്തയാണ് കേൾക്കുന്നത്. ഞാൻ കടയിൽ ചെന്നപ്പോൾ, അവൻ നിലത്ത് മരിച്ചുകിടക്കുന്നതാണ് കണ്ടത്” – റാഫത്തിന്റെ പിതാവ് പറയുന്നു.

വെറ്ററിനറി മെഡിസിൻ വ്യാപാരത്തിൽ ജോലി ചെയ്തിരുന്ന റാഫത്തിന് ശത്രുക്കളില്ല. സംഭവത്തിൽ വിഭാഗീയ-മതപരമായ ഉദ്ദേശ്യങ്ങളുണ്ടെന്നും ആക്രമണം നടത്തിയവർ തീവ്രവാദികളാണെന്നും അദ്ദേഹത്തിന്റെ ബന്ധുക്കൾ വെളിപ്പെടുത്തുന്നു.

യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം, മതസ്വാതന്ത്ര്യത്തിനായുള്ള സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ പ്രത്യേക നിരീക്ഷണ പട്ടികയിൽ ഈജിപ്തിനെ ഉൾപ്പെടുത്തണമെന്ന് ശുപാർശ ചെയ്തു.

“ഈജിപ്ഷ്യൻ ക്രിസ്ത്യാനിയെ ലക്ഷ്യമിട്ടുള്ള മറ്റൊരു അക്രമസംഭവത്തിന്റെ വാർത്ത കേൾക്കുന്നതിൽ ഞങ്ങൾക്ക് സങ്കടമുണ്ട്. ഏതാനും ആഴ്ചകൾക്കുള്ളിൽ രണ്ടാമത്തെ കൊലപാതകമാണിത്. ഈജിപ്ഷ്യൻ ക്രിസ്ത്യാനികൾക്ക് കൂടുതൽ വെല്ലുവിളി നിറഞ്ഞ ദിനങ്ങളാണോ എന്ന സൂചന ഈ ആക്രമണങ്ങൾ നൽകുന്നുണ്ട്. ഞങ്ങളുടെ പ്രാർത്ഥനകൾ ഇരയുടെ കുടുംബത്തോടൊപ്പമുണ്ട്. നിയമാനുസൃതമായ നടപടിക്രമങ്ങൾ സ്ഥിരീകരിക്കുന്ന സുതാര്യമായ അന്വേഷണം നടത്താൻ ഞങ്ങൾ അധികാരികളോട് അഭ്യർത്ഥിക്കുന്നു” – ഐസിസിയുടെ പ്രസിഡന്റ് ജെഫ് കിംഗ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.